മാതാപിതാക്കള്‍ക്ക് കിടിലന്‍ സമ്മാനം നല്‍കി ഐപിഎല്‍ താരം
സ്വന്തമായിട്ടൊരു വാഹനം എന്നത് പലരുടെയും സ്വപ്നമാണ്. ആദ്യ വാഹനവും അതിലെ ആദ്യയാത്രയും പലര്ക്കും സുഖമുള്ള ഓര്മ്മയാവും. ഇത്തരമൊരു അനുഭവമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. മുംബൈ ഇന്ത്യന്സ് താരം സൂര്യകുമാർ യാദവാണ് അച്ഛനും അമ്മയും ആദ്യമായി നൽകിയ കാറിന്റെ ഓർമകൾക്കൊപ്പം പുതുകാർ അവർക്കു സമ്മാനമായി നൽകിയതിന്റെ ചിത്രവും ഇന്സ്റ്റാഗ്രാമില് പങ്കു വച്ചത്.

ചെക്ക് വാഹനനിര്മ്മാതാക്കളായ സ്കോഡയുടെ സെഡാനായ റാപ്പിഡാണ് സൂര്യകുമാർ അച്ഛനും അമ്മയ്ക്കും സമ്മാനിച്ചത്. 1500 സി സി, 110 ബി എച്ച് പി, 250 എൻ എം ടോർക്ക് ഡീസൽ എൻജിനും 1.6 ലീറ്റർ. 104 ബിഎച്ച്പി, 153 എൻഎം പെട്രോൾ എൻജിനുമാണ് വാഹനത്തിന്റെ ഹൃദയം. 8.47 ലക്ഷം മുതലാണ് റാപ്പിഡിന്റെ എക്സ്ഷോറൂം വില.
2012 മുതൽ ഐപിഎല്ലിലെ താരമാണ് സൂര്യകുമാർ യാദവ്. 2015ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു സൂര്യകുമാർ. മുംബൈക്കെതിരെയുള്ള മാച്ച് വിന്നിങ് പെർഫോമൻസാണ് സൂര്യകുമാറിനെ ശ്രദ്ധേയനാക്കിയത്.
