2018 ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ പിക്ക്-അപ്പ് ട്രക്കുകളുടെ എസ് യുവികളുടെയും വില വര്‍ദ്ധിക്കുമെന്ന് ഇസുസു മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. മൂന്ന് മുതല്‍ നാല് ശതമാനം വരെയാകും വര്‍ദ്ധന.
ജനുവരി ഒന്ന് മുതല്‍ ഇസുസുവിന്റെ പ്രീമിയം എസ്‌യുവി എംയു-എക്‌സില്‍ ഒരു ലക്ഷം രൂപയോളമാകും വിലവര്‍ധനവ് രേഖപ്പെടുത്തുക. നേരത്തെ പുതുക്കിയ നികുതി ഘടനയുടെ അടിസ്ഥാനത്തില്‍ വി-ക്രോസ്, എംയു-എക്‌സ് മോഡലുകളുടെ വില ഇസുസു കുറച്ചിരുന്നു.
നിലവില്‍ ഡി-മാക്‌സ്, ഡി-മാക്‌സ് വി-ക്രോസ്, എംയു-എക്‌സ് എന്നീ വാഹനങ്ങളെയാണ് ഇന്ത്യയില്‍ ഇസുസു അണിനിരത്തുന്നത്. 13.31 ലക്ഷം രൂപയാണ് വി-ക്രോസിന്റെ വില. അതേസമയം 23.38 ലക്ഷം രൂപ പ്രാരംഭവിലയില്‍ എത്തുന്ന എംയു-എക്‌സിന്റെ ടോപ് വേരിയന്റ് വില 25 ലക്ഷം രൂപയാണ്. നാല് ശതമാനം വരെയാകും മോഡലുകളുടെ വിലവര്‍ധനവെന്ന് ഇസുസു വ്യക്തമാക്കിയത്. ഇതനുസരിച്ച് ഡി-മാക്‌സില്‍ 15,000 രൂപ വരെ വിലവര്‍ധനവുണ്ടാകും. ടാക്‌സി-വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പ്രചാരമേറിയ വാഹനമാണ് ഡി - മാക്സ്.
ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയും 2018 ജനുവരി മാസം മുതല്‍ കാറുകളുടെയും എസ്‌യുവികളുടെയും വിലവര്‍ധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
