ഐക്കണിക്ക് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്‍റെ ഇന്ത്യയിലെ ജനകീയവാഹനമാണ് കോംപസ്. ജീപ്പ് ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലെന്ന ഖ്യാതിയോടെ ഇന്ത്യയിലെത്തിയ കോംപസ് ചുരുങ്ങിയ കാലത്തിനുള്ളിലാണഅ ജനഹൃദയങ്ങള്‍ കീഴടക്കിയത്.
എന്നാൽ ജീപ്പിന്‍റെ പ്രതിഛായ തകർക്കുന്ന സംഭവമാണ് ന്യൂഡൽഹിയിലെ ജീപ്പ് ഡീലറായ ലാൻഡ് മാർക്ക് ജീപ്പിൽ നിന്നുണ്ടായിരിക്കുന്നത്. വാഹനത്തിന്റെ പ്രശ്നം പരിഹരിക്കാനെത്തിയ ഉപഭോക്താവിനെ ഡീലർഷിപ്പിലെ സ്റ്റാഫുകൾ മർദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സൗത്ത് ഡൽഹിയിലെ ജീപ്പ് ഷോറൂമിലാണ് സംഭവം. തന്റെ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായാണ് ഉപഭോക്താവ് ഷോറൂമിലെത്തിയത്. തുടര്‍ന്ന് പ്രശ്ന പരിഹരിക്കുന്നതിനായി അധികൃതര്‍ പതിനഞ്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടു. വാഹനം ഗുരുഗ്രാം ഹെഡ് ഓഫീസിലേക്ക് അയച്ചെങ്കിലും എന്നാൽ തകരാർ കണ്ടെത്താൻ സാധിക്കുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് കയർത്ത് സംസാരിച്ച ഉപഭോക്താവിനെ ഷോറൂം സ്റ്റാഫുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരിന്നു.
ഉപഭോക്താവിന്റെ സുഹൃത്തുകളിൽ ഒരാളാണ് വിഡിയോ പകർത്തിയത്. ജീവനക്കാരൻ ഉപോഭക്താവിനനെ മർദ്ദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് വിശദീകരണവുമായി ജീപ്പ് ഇന്ത്യ രംഗത്തെത്തി. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നും കുറ്റക്കാർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നുമാണ് ജീപ്പ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

