ദില്ലി: ട്രെയിന്‍ യാത്രകള്‍ സുഖകരമാക്കാന്‍ നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ നവീകരിക്കുന്നതിന്‍റെ ഭാഗമായി അത്യാധുനിക കോച്ചുകളും കപ്ലറുകളും ഘടിപ്പിക്കുന്നതോടെ ട്രെയിനുകളില്‍ ഇനി കുലുക്കം ഇല്ലാതെ യാത്ര ചെയ്യാനാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. 

ട്രെയിന്‍ യാത്രകളിലെ കുലുക്കം ഒഴിവാക്കാന്‍ കപ്ലര്‍ ഉപയോഗിപ്പിച്ച് ഘടിപ്പിക്കുന്ന എല്‍ എച്ച് ബി കോച്ചുകള്‍ക്ക് സാധിക്കും. കോച്ചുകളിലെ വിടവ് കുറയ്ക്കുന്നതിനും കപ്ലറുകള്‍ സഹായിക്കും. നിലവില്‍ കപ്ലറുകള്‍ ഉള്ള 12000-ലേറെ എല്‍ എച്ച് ബി കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ രാജധാനി, ശതാബ്ദി എന്നീ ട്രെയിനുകളിലാണ് ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചത്.

ആറുമാസത്തിനകം 5000 ട്രെയിനുകളില്‍ കൂടി പുതിയ കോച്ചുകള്‍ ഘടിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.  ഇതിന് ശേഷം രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലും ഇവ ഘടിപ്പിക്കും.