കോഴിക്കോട്ടെ പരീക്ഷണഓട്ടം കൂടി കഴിഞ്ഞാല്‍ ഇലക്ട്രിക് ബസുകള്‍ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കും...
തിരുവനന്തപുരം: പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന് കണ്ടതോടെ കൂടുതൽ ഇ-ബസുകൾ റോഡിലിറക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. വാടകയ്ക്കെടുത്താവും കൂടുതൽ ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി ഓടിക്കുക. വാടകയും മറ്റു ചിലവുകളും തീർത്ത ശേഷവും കിലോമീറ്ററിന് 7.57 രൂപ വച്ച് ഇ-ബസുകളിൽ നിന്ന് ലാഭം കിട്ടുമെന്നാണ് കോർപ്പറേഷൻ അധികൃതരുടെ പ്രതീക്ഷ.
എറണാകുളത്തേയും കോഴിക്കോട്ടേയും പരീക്ഷണ സര്വ്വീസ് പൂര്ത്തിയാക്കിയ ശേഷം ആഗോള ടെണ്ടര് വിളിച്ചാവും അടുത്ത ഘട്ടസർവീസുകൾ തുടങ്ങുക. ഏറ്റവും കുറഞ്ഞ നിരക്ക് ഓഫര് ചെയ്ത കമ്പനിക്ക് ബസ്സ് സര്വ്വീസിനുള്ള കരാര് നല്കും.
ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞാല് വിമാനത്താവളങ്ങളിലേക്കുള്ള സ്മാർട് ഡീസല് ബസ്സുകളുടെ പരീക്ഷണ സര്വ്വീസിലേക്ക് കെഎസ്ആർടിസി കടക്കും. ആധുനിക സൗകര്യങ്ങളുള്ള ഇൗ 21 സീറ്റ് ബസ്സില് കൂടിയ നിരക്കായിരിക്കും ഈടാക്കുക. പൊതുഗതാഗതരംഗത്തെ കെഎസ്ആർടിസിയുടെ വിഹിതം നിലവിലെ 20 ശതമാനത്തില് നിന്നുും 80 ശതമാനമാക്കി ഉയര്ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ആര്.ടി.സി എംഡി ടോമിൻ തച്ചങ്കരി വിശദീകരിക്കുന്നു
