വേയ്ൽസിലുള്ള ഒരു കൊച്ചുഗ്രാമം. ജനസംഖ്യ നാലായിരത്തിൽ താഴെ മാത്രം. പക്ഷേ ഈ നാടിൻറെ പേരൊന്ന് പറയണമെങ്കിൽ ശരിക്കും വെള്ളം കുടിക്കും.
കാലാവസ്ഥാറിപ്പോർട്ട് പറയാൻ ശ്രമിച്ച ബ്രിട്ടീഷ് ന്യൂസ് ചാനലിലെ അവതാരകരെല്ലാം നക്ഷത്രമെണ്ണി.. സ്ഥലപേര് കൃത്യമായി പറയാൻ കഴിഞ്ഞ ലിയാം ഡട്ടനാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം
ഒരുവാക്കില്‍ 58 അക്ഷരങ്ങള്‍. സ്ഥലപ്പേര് കേട്ട് ലോകം മൂക്കത്ത് വിരൽ വയ്ക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് ഇവിടുത്തെ നാട്ടുകാർ.. അവിടെ ബസ് കണ്ടക്ടറും ഫുട്ബോൾ ക്യാപ്റ്റനും പോസ്റ്റ് മാനും വീഞ്ഞ് കച്ചവടക്കാരനും എല്ലാം പുഷ്പം പോലെ ഈ പേര് പറയും.. ദിവസവും എത്ര തവണ വേണമെങ്കിലും
മൂവായിരത്തി ഇരുനൂറോളം ആളുകൾ മാത്രമുള്ള ഒരു ഗ്രാമത്തിന് എന്തിനാണ് ഇങ്ങനെയൊരു നെടുനീളൻപേര്? ഈ പേരിൻറെ അർത്ഥം എന്താണ്? ഉത്തരം ദാ ഇവിടെയുണ്ട്
ജനസംഖ്യ കുറവുള്ള നാട്ടിലേക്ക് സഞ്ചാരികളെ അടക്കം ആകർഷിക്കാൻ കണ്ടെത്തിയ മാർഗ്ഗം.. ഗ്രാമത്തിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രങ്ങളുടെയെല്ലാം പേര് ചേർത്ത് വെൽഷ് ഭാഷയിൽ ഉണ്ടാക്കിയ ടൈറ്റിൽ. സംഗതി എന്തായാലും ക്ലിക്കായി.. ഇന്ന് ലോകത്തിലെ ഏറ്റവും നീളൻ പേരുള്ള രണ്ടാമത്തെ സ്ഥലമാണ്. അപ്പോൾ ഒന്നാം സ്ഥാനമോ? അത് ഇതാ ഇവിടെയുണ്ട് ന്യൂസിലാൻറിൽ.... പേര് പറയാൻ ബുദ്ധിമുട്ടുണ്ട്.. കാരണം അക്ഷരങ്ങൾ 85 ആണ്.
