വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇതിനിടെ അപകടത്തില്‍ പെട്ട വാഹനങ്ങളുടെ എന്‍ഞ്ചിന്‍ ഓഫാകാതെ വന്നതോടെ പ്രദേശത്ത് കനത്ത പുക പടര്‍ന്നത് പ്രദേശത്ത് ഭീതി പരത്തി.
മലപ്പുറം മങ്കടയിലാണ് സംഭവം. രാവിലെ ഏഴുമണിയോടെ മലപ്പുറം മങ്കടയ്ക്ക് സമീപം വേരുംപുലാക്കല്‍ അങ്ങാടിയിലായിരുന്നു അപകടം. എടവണ്ണ സ്വദേശികളായ അധ്യാപകദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണുള്ളത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
കനത്ത പുക പടര്‍ന്നതിനെ തുടര്‍ന്ന് പെരുന്തല്‍മണ്ണയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
