മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനം എക്സ്.യു.വി. 500ന്‍റെ പെട്രോള്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. 15.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറൂം വില.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്സോടെയാണ് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 140 കുതിരശക്തിയുള്ള എന്‍ജിനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സ്റ്ററ്റിക് ബെന്‍ഡ് ഹെഡ്ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റാര്‍ട്ട് ചെയ്യാന്‍ പുഷ്ബട്ടണ്‍ തുടങ്ങിയവ വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.
പെട്രോള്‍ പതിപ്പ് കൂടി എത്തുന്നതോടെ എക്സ്.യു.വി. 500-ന്റെ വില്‍പ്പന കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
