കോടികൾ വിലയുള്ള സൂപ്പര്‍ കാറാണ് ലംബോര്‍ഗിനി. ഏകദേശം അഞ്ചു കോടി രൂപയാണ് ഈ കാറിന്‍റെ വില. പൊന്നുപോലെ സൂക്ഷിക്കുന്ന കോടികള്‍ വിലയുള്ള സൂപ്പർകാറിന്റെ മുകളിലൂടെ ഒരാൾ ഓടിയാല്‍ ഉടമ എന്തു ചെയ്യും? അത്തരമൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ് സംഭവം. റോഡരികില്‍ പാർക്കു ചെയ്തിരുന്ന ലംബോർഗിനി അവെന്റഡോറിന്റെ മുകളിലൂടെ ഒരാൾ ഓടുകയായിരുന്നു. ഇയാളുടെ പിന്നാലെ ഉടമ ഓടിയെങ്കിലും പിടികിട്ടിയില്ല. എന്നാല്‍ ഇയാള്‍ വീണ്ടുമെത്തി കാറിന്‍റെ മുകളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ഉടമപിടികൂടുകയായിരുന്നനു. കാറിന്‍റെ മുകളില്‍ നിന്നും വലിച്ച് റോഡിലേക്കിട്ട ഇയാളെ ഉടമ നന്നായി കൈകാര്യം ചെയ്യുന്നത് വിഡിയോയില്‍ കാണാം.
എക്സ്ട്രീം സൂപ്പർ സ്പോർട്സ് കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലംബോർഗിനി അവെന്റഡോർ എസ് വിക്ക് ഏകദേശം 5.01 കോടി രൂപ മുതലാണു ഇന്ത്യയിലെ എക്സ് ഷോറൂം വില. 730 ബിഎച്ച്പി കരുത്തും 690 എൻഎം ടോർക്കുമുള്ള ഈ സൂപ്പർ കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.9 സെക്കന്റുകൾ മാത്രം മതി. 354 കിലോമീറ്ററാണു പരമാവധി വേഗത.

