ഇറക്കത്തിൽ കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്നു അഭ്യാസപ്രകടനം നടത്തിയ യുവാവിന് സംഭവിച്ച അപകടത്തിന്റെ വിഡിയോ യുട്യൂബിൽ വൈറലാകുന്നു. ന്യൂയോർക്കിലാണു സംഭവം. കേടായ ഹോണ്ട സിആർഎക്സിന്റെ ഡോറിൽ തൂങ്ങി റോഡിലൂടെ സ്കേറ്റു ചെയ്യാൻ ശ്രമിച്ച യുവാവാണ് അപകടത്തിൽ പെട്ടത്. അഭ്യാസം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ പണി പാളി എന്നു മനസിലാക്കിയ യുവാവ് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.

ഇറക്കത്തിന്‍റെ അവസാനം മരത്തിലിടിച്ചാണു വാഹനം നിൽക്കുന്നത്. വലിയ പരിക്കുകളില്ലാതെ യുവാവ് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരിക്കലും ഇതുപോലുള്ള മണ്ടത്തരം കാണിക്കില്ലെന്നു യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.