വനത്തിനുള്ളിലൂടെ യാത്ര ചെയ്യുന്നത് പലര്‍ക്കും ഭയമുള്ള കാര്യമാണ്. എന്നാല്‍ വനത്തിനുള്ളിലൂടെയുള്ള യാത്രയില്‍ കടവുയുടെ മുന്നില്‍പ്പെട്ടാലോ? അതും രണ്ട് കടുവയുടെ മുന്നില്‍. മഹാരാഷ്ട്രയിലെ ടബോഡ അന്ധാരി കടുവ സങ്കേതത്തില്‍ രണ്ടു യുവാക്കളാണ് കടുവകളുടെ മുന്നില്‍പ്പെട്ടത്. ബൈക്കില്‍ കാട് കാണാനിറങ്ങിയതായിരുന്നു യുവാക്കള്‍.

റോഡില്‍ ബൈക്ക് നിര്‍ത്തിയിട്ടപ്പോഴാണ് ഭീതിപ്പെടുത്തുന്ന സംഭവമുണ്ടായത്. നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കിന് മുന്നിലും പിന്നിലുമായി രണ്ട് കടുവകളെത്തി. കടുവകളെ കണ്ടതോടെ ബൈക്കിലിരുന്ന യുവാക്കള്‍ എന്ത് ചെയ്യണമെന്നറിയാതെ ശ്വാസം വിടാതെ നിന്നുപോയി. 

ശ്വാസം നിലച്ച് പോകുന്ന ഈ കാഴ്ച നാല് മിനുറ്റോളം തുടര്‍ന്നു. അതേസമയം കടുവകള്‍ ഇവരെ ആക്രമിച്ചില്ല. ഒരു കടുവ ബൈക്കിന് സമീപത്തൂടെ നടന്നു നീങ്ങി. രണ്ടാമത്തെ കടുവ സമീപത്തായി ഇരുന്നു. യുവാക്കളുടെ തൊട്ടു മുന്നിലായി കാറിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

അവര്‍ യുവാക്കളോട് അനങ്ങരുതെന്നും കടുവകളെ ഒരു തരത്തിലും പ്രകോപിക്കരുതെന്നും പറയുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം കടുവകള്‍ കാട്ടിലേക്ക് നീങ്ങി. പെട്ടെന്ന തന്നെ യുവാക്കള്‍ സ്ഥലം കാലിയാക്കി. അത്ഭുതകരമായ രക്ഷപ്പെടലാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.