ന്യൂഡല്‍ഹി: സാധാരണക്കാരുടെ വാഹനം എന്ന് അറിയപ്പെടുന്ന മാരുതി ഓള്‍ട്ടോ തന്റ നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ചു. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന പദവിയാണ് രണ്ട് മാസത്തിന് ഓള്‍ട്ടോ തിരിച്ചുപിടിച്ചിരിക്കുന്നത്. നേരത്തെ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ ഓട്ടോ തന്നെ ആയിരുന്നെങ്കിലും കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലും മാരുതി ഡിസയര്‍ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബറില്‍ ഓള്‍ട്ടോ തന്നെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ മാസം രാജ്യത്ത് എല്ലായിടത്തുമായി 19,447 ഓള്‍ട്ടോ കാറുകള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ 17,447 ഡിസയറുകളാണ് വിറ്റുപോയത്. 14,532 എണ്ണം വിറ്റുപോയ മാരുതി ബലെനോയാണ് മൂന്നാം സ്ഥാനത്ത്. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, മാരുതി വാഗണ്‍ആര്‍, മാരുതി സെലറിയൊ, മാരുതി സ്വിഫ്റ്റ് ഡിസയര്‍, മാരുതി ബ്രെസ, ഐ20 ലീറ്റ്, ഹ്യൂണ്ടായി ക്രെറ്റ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.