വിപണിയില്‍ ഡീസല്‍ മോഡലിനോട് കാര്യമായ പ്രിയമില്ലാത്തതാണ് കാരണം.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര് നിര്മ്മാതാക്കളായ മാരുതി സുസുക്കി, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഇഗ്നിസിന്റെ ഡീസല് വേരിയന്റുകളുടെ ഉല്പ്പാദനം അവസാനിപ്പിച്ചു. വിപണിയില് ഡീസല് മോഡലിനോട് കാര്യമായ പ്രിയമില്ലാത്തതാണ് കാരണം.
കഴിഞ്ഞ വര്ഷം ജനുവരിയില് പുറത്തിറക്കിയ ഇഗ്നിസിന്റെ 72,000ലധികം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. ഈ വര്ഷം മേയ് വരെ പ്രതിമാസം ശരാശരി 4500 ഇഗ്നിസുകള് വില്ക്കാന് കമ്പനിക്ക് കഴിഞ്ഞു. എന്നാല് 90 ശതമാനം പേരും ഇഗ്നിസിന്റെ പെട്രോള് മോഡലിനോടാണ് താല്പ്പര്യം പ്രകടിപ്പിച്ചത്. ഇതാണ് ഡീസല് വേരിയന്റ് അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും താല്പ്പര്യങ്ങളും എപ്പോഴും മാരുതി പരിഗണിക്കുന്നുവെന്നായിരുന്നു കമ്പനി പുതിയ തീരുമാനത്തോട് വിശദീകരിച്ചത്.
മാരുതിയുടെ പ്രീമിയം വില്പ്പന ശൃംഖലയായ നെക്സ ഷോറൂമുകള് വഴിയാണ് ഇഗ്നിസ് ഉപഭോക്താക്കളിലെത്തിക്കുന്നത്. 1.2 ലിറ്റര് പെട്രോള് എഞ്ചിനുകള് ഘടിപ്പിച്ച ഇഗ്നിസ് വേരിയന്റുകള് തുടര്ന്നും ലഭ്യമാകും. മാനുവല്, ഓട്ടോമാറ്റിക് മോഡലുകള്ക്ക് 4.66 ലക്ഷം മുതല് 7.04 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
