Asianet News MalayalamAsianet News Malayalam

കൂടുതല്‍ കരുത്തോടെ മാരുതിയുടെ പുതിയ എസ് ക്രോസ് എത്തി

maruti launches new s cross
Author
First Published Oct 1, 2017, 5:55 PM IST

മാരുതി സുസുക്കിയുടെ പ്രീമിയം എസ്‌യുവി എസ്‌ ക്രോസിന്റെ പുതിയ പതിപ്പ് ഇന്ന് പുറത്തിറക്കി. 8.49 ലക്ഷം രൂപ മുതലാണ് ദില്ലി എക്‌സ്‌ഷോറൂം വില. 8.49 മുതല്‍ 11.29 ലക്ഷം വരെയുള്ള നാലു വ്യത്യസ്‌ത വേരിയന്റുകളിലായാണ് പുതിയ എസ് ‌ക്രോസ് ലഭ്യമാകുക. പുതിയ എസ് ക്രോസിന്റെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മാരുതി സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി പ്രകാരം മൈലേജ് വര്‍ദ്ധിപ്പിച്ചാണ് പുതിയ എസ് ക്രോസ് ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് വിപണിയില്‍ എത്തിയിരിക്കുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി 11000 രൂപ അഡ്വാന്‍സ് നല്‍കി ഇപ്പോള്‍ പുതിയ എസ്‌ ക്രോസ് ബുക്ക് ചെയ്യാനാകും.

പ്രീമീയം വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കുകയാണ് പുത്തന്‍ എസ് ക്രോസിലൂടെ മാരുതി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് എന്‍ജിനൊപ്പം പ്രധാനമായും പുറത്തെ ആഢംബരത്തിലാണ് എസ്‌ക്രോസിലെ മാറ്റങ്ങള്‍. തികച്ചും പുതുമയുള്ളതാണ് രൂപകല്‍പ്പന. കൊത്തിയെടുത്ത ഹുഡ് ഡിസൈന്‍, ആകര്‍ഷക ഹെഡ് ലാംപ്, ഡേലൈറ്റ് റണ്ണിങ് ലാംപ്(ഡി ആര്‍ എല്‍) സഹിതമുള്ള എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, മസ്‌കുലറായ ബോണറ്റും പുതിയ ബംബറ്റുമാണ് മുന്‍ ഭാഗത്തെ പ്രത്യേകതകള്‍. എല്‍ഇഡി കോംപിനേഷനോടു കൂടിയ ടെയില്‍ ലാമ്പാണ് പിന്നില്‍.

ക്രോം ആവരണത്തില്‍ പുതുക്കിപ്പണിത റേഡിയേറ്റര്‍ ഗ്രില്‍ വാഹനത്തിന് മാസീവ് രൂപം നല്‍കും. എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബംമ്പര്‍, റിയര്‍ ബംമ്പര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ആഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവറ്റിയുള്ളതാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം.

215 / 60 ആര്‍ 16 ഇഞ്ച് ടു ടോണ്‍ മെഷീന്‍ ഫിനിഷ്!ഡ് അലോയ് വീലുകളുമുണ്ട് പുതിയ എസ് ക്രോസില്‍. ഇത് വാഹനത്തിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. ഉള്‍ഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍, ക്രോം ഫിനിഷുകള്‍, സാറ്റിന്‍ ക്രോം അക്‌സന്റ് ഫിനിഷോടെയുള്ള അകത്തളത്തില്‍ സോഫ്റ്റ് ടച് ഡാഷ്‌ബോഡ്, ഏകോപനമുള്ള സീറ്റ് ഫാബ്രിക് ഡിസൈന്‍ എന്നിവയുമുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഇന്റ്യൂസീവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും കാറിലുണ്ട്.

ഒറ്റ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമേ പുതിയ എസ്‌ ക്രേസ് ലഭ്യമാകുകയുള്ളൂ. 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDis 200 എസ്എച്ച്‌വിഎസ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്!ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഐഡ്ല്‍ സ്റ്റോപ് സ്റ്റാര്‍ട്, ടോര്‍ക് അസിസ്റ്റ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ സിസ്റ്റം, ഗീയര്‍ ഷീഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയും പുതിയ എസ് ക്രോസിലുണ്ട്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ വകഭേദങ്ങളിലാണു പുതിയ എസ് ക്രോസ് ലഭ്യമാകുന്നത്.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. പഴയ എഡിഷനിലുള്ള അര്‍ബന്‍ ബ്ലൂ നിറത്തിന് പകരം നെക്‌സ ബ്ലൂ നിറമായിരിക്കും ഉണ്ടാകുക. നെക്‌സ ബ്ലൂ, പേള്‍ ആര്‍ക്ടിക്, കഫീന്‍ ബ്രൗണ്‍, പ്രീമിയം സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് എസ്‌ക്രോസ് വിപണിയിലെത്തുക. റെനൊ ഡസ്റ്റര്‍, ഹ്യുണ്ടേയ് ക്രേറ്റ, നിസാന്‍ ടെറാനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. 2013ലാണ് സുസുക്കി എസ്എക്‌സ് 4 ക്രോസായി യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് 2015 ലാണ് കാര്‍ ഇന്ത്യയിലെത്തുന്നത്.

Follow Us:
Download App:
  • android
  • ios