
മാരുതി സുസുക്കി ലിമിറ്റിഡിന്‍റെ മള്‍ട്ടി പര്‍പ്പസ് വാഹനം എര്‍ടിഗയുടെ പരിഷ്കരിച്ച മോഡലിനെ വിപണിയിലെത്തിച്ചു. അകത്തും പുറത്തുമായി നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പുതിയ എര്‍ടിയ്ക്ക് 7.85 ലക്ഷം രൂപയ്ക്കാണ് (ദില്ലി എക്‌സ്‌ഷോറൂം) വിപണിയിലെത്തുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉല്‍പാദിപ്പിക്കുന്ന മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട് മള്‍ട്ടിപര്‍പ്പസ് വാഹനമായ(എംപിവി) എര്‍ടിഗ 2012 ജനുവരിയിലാണ് പുറത്തിറക്കിയത്. മാരുതിയുടെ വിജയംകണ്ട മോഡലുകളില്‍ ഒന്നായ എര്‍ടിഗയുടെ മൂന്നു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിച്ചിരുന്നു.

ആകര്‍ഷകമായ ബോഡി കളറില്‍ അലോയ് വീല്‍, ക്രോം ഫോഗ് ലാമ്പ്, ക്രോം ബോഡി സൈഡ് മോള്‍ഡിംഗ് എന്നീ എക്സ്റ്റീരിയര്‍ ഫീച്ചറുകളും ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, വുഡന്‍ ഫിനിഷിംഗ് സ്‌റ്റൈലിംഗ് കിറ്റ്, ഡ്യുവല്‍ ടോണ്‍ സ്റ്റിയറിംഗ് വീല്‍ കവര്‍, വൈറ്റ് ആംബിയന്റ് ലൈറ്റ്, കുഷ്യന്‍ പില്ലോ, സീറ്റ് കവര്‍ എന്നീ ഇന്‍റീരിയര്‍ ഫീച്ചറുകളുമാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്.
വിഎക്‌സ്‌ഐ, വിഡിഐ വേരിയന്റുകളില്‍ എക്വിസിറ്റ് മെറൂണ്‍, സില്‍കി സില്‍വര്‍, സുപീരിയര്‍ വൈറ്റ് എന്നീ ആകര്‍ഷക നിറങ്ങളിലായിരിക്കും എര്‍ടിഗയുടെ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാവുക. പ്രീമിയം ലുക്കിലാണ് പുതിയ എര്‍ടിഗ നിരത്തിലെത്തുന്നത്. 7.85 ലക്ഷം മുതൽ 8.10 ലക്ഷം വരെയാണ് പുതിയ എർടിഗയുടെ ദില്ലി എക്സ്ഷോറൂം വില.
