ആദ്യ സിയാസില്‍ നിന്നും തികച്ചും വ്യത്യസ്തമായി കൂടുതല്‍ പ്രീമിയം ലുക്കിലായിരിക്കും സിയാസ് എത്തുക. മുന്‍ഗ്രില്‍, ബമ്പര്‍ എന്നിവയിലെ മാറ്റങ്ങള്‍ക്കൊപ്പം ഡേറ്റം റണ്ണിങ് ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍, ഇലക്ട്രോണിക്ക് സണ്‍റൂഫ് എന്നിവ പുതിയ സിയാസിലുണ്ടാകും. ഉള്‍ഭാഗത്തിനും കൂടുതല്‍ പ്രീമിയം ഫിനിഷുണ്ടാകും.

6000 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമുണ്ടാകും.

നിലവിലെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടാകും. നിലവിലെ സിയാസിലുള്ള 1.3 ലീറ്റര്‍ എന്‍ജിന്‍ തന്നെയാകും ഡീസല്‍ മോഡലില്‍. വിപണിയിലുള്ള സിയാസിനെക്കാള്‍ പുതിയ കാറിന് അല്‍പം വില കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.