Asianet News MalayalamAsianet News Malayalam

വിറ്റാരെ ബ്രസയ്ക്ക് തകര്‍പ്പന്‍ വില്‍പ്പന

Maruti Vitara Breza
Author
First Published Dec 29, 2016, 3:12 PM IST

Maruti Vitara Breza

ഈ വര്‍ഷത്തെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്, ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലാണു വിറ്റാര ബ്രേസ.

ആവശ്യക്കാരേറിയതോടെ വിറ്റാര ബ്രേസയുടെ ചില വകഭേദങ്ങള്‍ ലഭിക്കാന്‍ ആറു മുതല്‍ പത്തുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍.  ബുക്കിംഗുകൾ കൂടിയപ്പോൾ വിറ്റാരയ്ക്കുള്ള കാത്തിരിപ്പു സമയവും ദീർഘിപ്പിക്കേണ്ടതായി വന്നു. നിലവിൽ ഏഴുമാസത്തോളമുള്ള കാത്തിരിപ്പാണ് വിറ്റാരയ്ക്ക് ആവശ്യമായി വന്നിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ എന്ന ബഹുമതിയും വിറ്റാരയ്ക്ക് ലഭിച്ചു. ഉയർന്നു വന്ന ഡിമാന്റുകൾ കാരണം വിറ്റാരയുടെ വേരിയന്റുകൾക്ക് അനുസരിച്ചാണ് വെയിറ്റിംഗ് പിരീയഡും നിർണയിച്ചിരിക്കുന്നത്.

Maruti Vitara Breza

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. ബ്രെസയുടെ ചിറകിലേറി യൂട്ടിലറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍ വളര്‍ച്ച മാരുതി സ്വന്തമാക്കി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.

ദിവസം തോറും വര്‍ധിച്ചു വരുന്ന ബുക്കിങ് കാരണം ഏഴു മാസമാണ് ബ്രെസയുടെ വെയ്റ്റിങ് പിരീഡ്. എസ്.യു.വി ശ്രേണിയില്‍ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്, റെനോ ഡസ്റ്റര്‍, മഹ്യുണ്ടായ് ക്രേറ്റ എന്നീ മോഡലുകളില്‍ നിന്നും കടുത്ത മത്സരം നേരിട്ടാണ് ബ്രെസയുടെ കുതിപ്പ്. ഡീസല്‍ പതിപ്പില്‍ മാത്രമാണ് ബ്രെസ ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പെട്രോള്‍ പതിപ്പ് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതോടെ വില്‍പ്പന കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Maruti Vitara Breza

 

 

Follow Us:
Download App:
  • android
  • ios