അവഞ്ചര്‍ നിരയില്‍ 2018 മോഡലുകളുമായി ബജാജ്. അവഞ്ചര്‍ സ്ട്രീറ്റ് 150, ക്രൂയിസ്, സ്ട്രീറ്റ് 220 പതിപ്പുകളെയാണ് ബജാജ് ഇന്ത്യന്‍വിപണിയില്‍ അവതരിപ്പിച്ചത്. 81,459 രൂപയാണ് 2018 അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ എക്‌സ്‌ഷോറൂം വില.

കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ഫീച്ചറുകളും 2018 അവഞ്ചറുകളില്‍ ഒരുക്കിയിട്ടുണ്ട്. പുത്തന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് 2018 അവഞ്ചര്‍ പതിപ്പുകളുടെ മറ്റൊരു സവിശേഷത. സ്‌പോക്ക് വീലുകള്‍ക്കൊപ്പമാണ് 2018 ബജാജ് അവഞ്ചര്‍ 220 ക്രൂയിസിന്റെ എത്തുന്നത്. ഒബേണ്‍ ബ്ലാക്, മൂണ്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് അവഞ്ചര്‍ 220യുടെ ക്രൂയിസ് പതിപ്പ് ലഭ്യമാവുക.

നിലവിലുള്ള 220 സിസി ട്വിന്‍സ്പാര്‍ക്ക്, ഓയില്‍കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ ക്രൂയിസ്, സ്ട്രീറ്റ് 220 മോഡലുകളുടെ പവര്‍ഹൗസ്. 18.7 bhp കരുത്തും 17.5 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 14.34 bhp കരുത്തും 12.5 Nm torque ഉത്പാദിപ്പിക്കുന്ന 150 സിസി എയര്‍കൂള്‍ഡ് എഞ്ചിനിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 150 അവതരിപ്പിച്ചിരിക്കുന്നത്.

ബജാജ് V സീരീസിനെ അനുസ്മരിക്കുന്നതാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 220, 150 മോഡലുകളുടെ ഡീക്കലുകള്‍. മാറ്റ് ബ്ലാക്, മാറ്റ് നിറങ്ങളിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ എത്തുന്നത്. അതേസമയം മിഡ്‌നൈറ്റ് ബ്ലൂ പെയിന്റ് സ്‌കീമില്‍ മാത്രമാണ് അവഞ്ചര്‍ സ്ട്രീറ്റ് 150 ലഭ്യമാവുക.