ഐക്കണിക്ക് വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ കുഞ്ഞന്‍ എസ്‍യുവി റെനഗേഡിന്‍റെ പരിഷ്‍കരിച്ച മോഡലിന്‍റെ ചിത്രങ്ങള്‍ പുറത്ത്. രണ്ട് ചിത്രങ്ങളാണ് പുറത്തു വന്നതെന്ന ഓട്ടോ കാര്‍ മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്യത്.

വാഹനത്തിന്‍റെ മുന്‍ഭാഗം വ്യക്തമാക്കുന്നതാണ് ആദ്യ ചിത്രം. ലെഡ് ഹെഡ്‍ലാമ്പുകളാണ് ഈ ചിത്രത്തില്‍ വാഹനത്തിന്‍റെ പ്രത്യേകത. ഹെഡ് ലൈറ്റിനെയും ഗ്രില്ലിനെയും പൊതിയുന്ന പ്ലാസ്റ്റക്ക് ഫ്രെയിന്‍റെ നിറം മാറ്റമാണ് മറ്റൊരു പ്രധാന പ്രത്യേകത. വാഹനത്തിന്‍റെ ബമ്പറിലും കാര്യമായ മാറ്റങ്ങളുണ്ട്. 8.4 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയിന്‍മെന്‍റ് സ്ക്രീനാണ് മറ്റൊരു പ്രധാന മാറ്റം.

2014ല്‍ വിപണിയിലെത്തിയ വാഹനം നിരവധി രാജ്യങ്ങളിലെ നിരത്തുകളെ സജീവമാക്കുന്നുണ്ട്. 140 എച്ച് പി, 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് ഇന്ത്യയിലുള്ളത്.