മോഹവിലയില്‍ പുത്തന്‍ എര്‍ടിഗ ലിമിറ്റിഡ് എഡിഷന്‍

ജനപ്രിയ എംപിവികളിലൊന്നായ എര്‍ടിഗയക്ക് പുതിയ പതിപ്പുമായി രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കി. ക്രോം അലങ്കാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.8 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന. സില്‍ക്കി സില്‍വര്‍, സുപീരിയര്‍ വൈറ്റ്, എക്‌സ്‌ക്വിസിറ്റ് മറൂണ്‍ എന്നീ നിറങ്ങളിലാണ് വാഹനം ഒരുങ്ങുന്നത്.

1.4 ലിറ്റര്‍ കെസീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗയുടെ ഹൃദയം. പെട്രോള്‍ എഞ്ചിന് 94 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പെട്രോള്‍ എഞ്ചിനില്‍ നാലു സ്പീഡ് ടോര്‍ഖ കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുണ്ട്. ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉല്‍പാദിപ്പിക്കുന്ന മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ(എംപിവി) എര്‍ടിഗ 2012 ജനുവരിയിലാണ് പുറത്തിറക്കിയത്. മാരുതിയുടെ വിജയംകണ്ട മോഡലുകളില്‍ ഒന്നായ എര്‍ടിഗയുടെ മൂന്നു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിച്ചിരുന്നു.