അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട റോയല്‍ എന്‍ഫീല്‍ഡിന്‍റെ മോഡല്‍ ഹിമാലയന് കൂടുതല്‍ വകഭേദങ്ങള്‍ വരുന്നു. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് പരകുന്നത്.
ഈ 411 സി സി എൻജിൻ 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
കഴിഞ്ഞ വർഷം മാർച്ചിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ വിപണിയിലെത്തുന്നത്. കാർബുറേറ്റർ സഹിതം വിൽപ്പനയ്ക്കെത്തിയ ബൈക്കിനു മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമാണ് ഇതുവരെ ഉണ്ടായിരുന്നത്.
എന്നാല്‍ പുത്തന്‍ ബൈക്കിൽ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ(ഇ എഫ് ഐ) സംവിധാനം ഇടംപിടിക്കുന്നതോടെ മലിനീകരണ നിയന്ത്രണത്തിൽ ബി എസ് നാല് നിലവാരം കൈവരിക്കാൻ ഹിമാലയനു കഴിയും.
