അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട റോയല്‍ എന്‍ഫീല്‍ഡിന്‍റെ മോഡല്‍ ഹിമാലയന്‍റെ പുതിയ മോഡല്‍ വരുന്നു. പുതിയ ഹിമാലയന്റെ പ്രൊഡക്ഷന്‍ പതിപ്പിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. പുത്തന്‍ നിറഭേദമാണ് പുതിയ ഹിമാലയന്റെ പ്രധാന സവിശേഷത. നിലവില്‍ സ്‌നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലാണ് ഹിമാലയന്റെ വരവ്. പുതിയ നിറഭേദത്തിന്റെ അടിസ്ഥാനത്തില്‍ മോഡലില്‍ ആകെ മൊത്തം മൂന്ന് നിറങ്ങള്‍ ലഭ്യമാകും.
പുതിയ നിറത്തിന് പുറമെ മോട്ടോര്‍സൈക്കിളില്‍ കാര്യമായ മാറ്റങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ 411 സി സി എൻജിൻ 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 2018 ഫെബ്രുവരിയോടെ പുതിയ ഹിമാലയന്‍ വിപണിയില്‍ എത്തും. 2016 മാർച്ചിലാണ് ഹിമാലയൻ ആദ്യമായി വിപണിയിലെത്തുന്നത്.
