2017ല്‍ പുറത്തിറങ്ങുമെന്നു കരുതുന്ന പുതിയ സ്വിഫ്റ്റ് ഡിസയറിനു വലുപ്പമേറിയ ഫ്രണ്ട് ഗ്രിൽ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, സെർക്കുലാർ ഫോഗ് ലാമ്പ് എന്നീ സവിശേഷതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുത്തൻ തലമുറ സ്വിഫ്റ്റിന്റെ ഇന്റീരിയിന് സമാനമായിട്ടുള്ള ഫീച്ചറുകളാണ് ഡിസയറിലും ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം. ഡ്യുവൽ എർബാഗ്, ഇബിഡി, എബിഎസ്, ഓട്ടോമാറ്റിക് കൺട്രോൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും അലോയ് വീൽ, കീ ലെസ് എൻട്രി, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, സ്റ്റിയറിംഗ് മൗന്റണ്ട് കൺട്രോൾ എന്നീ സവിശേഷതകളും പുത്തന്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

നിലവിലുള്ള 1.2ലിറ്റർ കെ സീരീസ്, 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിന്‍ തന്നെയായിരിക്കും പുതിയ ഡിസയറിനും കരുത്തേകുക. ബലെനോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലൈറ്റ്‌വെയിറ്റ് പ്ലാറ്റ്ഫോമിനെ ആധാരപ്പെടുത്തിയാണ് നിർമാണം എന്നതിനാൽ ഏതാണ്ട് 80 കിലോ ഭാരക്കുറവും പുതിയ ഡിസയറിന് പ്രതീക്ഷിക്കാം. ഈ ഭാരക്കുറവ് ഡിസയറിന് കൂടുതല്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കൂടാതെ ഡീസൽ പതിപ്പിൽ മാരുതിയുടെ എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയും ഉൾപ്പെടുത്തും. ഇതും ഡിസയറിന്റെ മൈലേജ് വർധിപ്പിക്കും. ഗുജറാത്തിൽ അടുത്തവർഷമാദ്യത്തോടെ ആരംഭിക്കുന്ന മാരുതിയുടെ പുത്തന്‍ പ്ലാന്റിൽ വച്ചാവും പുത്തന്‍ ഡിസയറിന്റെയും നിർമാണം.
