ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്ളാറ്റ്ഫോമിാണ് പുതിയ ഫോർച്യൂണറിന്റെ നിർമ്മാണം. മനോഹരവും കരുത്തുറ്റതുമായ ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ചർ (ടിഎൻജിഎ) പ്ളാറ്റ്ഫോമാണിത്.

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് , ട്രാക്ഷൻ കണ്ടോൾ സിസ്റ്റം , ഡൗൺഹിൽ അസിസ്റ്റ് കണ്ടോൾ സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പുതിയ ഫോർച്യൂണറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡാര്‍ക്ക് ബ്രൗണ്‍, സൂപ്പര്‍ വൈറ്റ്, അറ്റിറ്റ്യൂഡ് ബ്ലാക്ക്, ബ്രോണ്‍സ് മെറ്റാലിക്ക്, ഡാര്‍ക്ക് ഗ്രേ, ഫാന്‍റണ്‍ ബ്രൗണ്‍ തുടങ്ങിയ വിവിധ നിറങ്ങളില്‍ ഫോര്‍ച്യൂണര്‍ ലഭിക്കും. 25.92 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ഡെല്‍ഹി എക്സ് ഷോറൂം വില.