പുത്തൻ എഫ്‌സി സീരീസ് ബൈക്കുമായി ജപ്പാനീസ് വാഹനനിര്‍മ്മാതാക്കളായ യമഹ. ജനുവരി അവസാനത്തോടെ അരങ്ങേറുമെമെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു. പുറത്തിറങ്ങുന്നത് പുതിയ 250സിസി പതിപ്പായിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള എഫ്‌സി മോഡലുകളിൽ കാണാൻ സാധിക്കുന്ന തരത്തിലുള്ള എക്സോസ്റ്റാണ് പുതിയ ബൈക്കിലുമുള്ളത്. പരമ്പരാഗത രീതിയിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, എൽഇഡി ടെയിൽ ലാമ്പ്, രണ്ടുവശങ്ങളിലായുള്ള ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ ഫീച്ചർ തുടങ്ങിയവും പുതിയ എഫ്‌സിയുടെ സവിശേഷതകളാണ്.

23 മുതൽ 26 വരെ ബിഎച്ച്പിയും 25 മുതൽ 25 എൻഎം വരെ ടോർക്കും നൽകുന്ന 250സിസി എൻജിനായിരിക്കും ബൈക്കിന് കരുത്തേകുക.

എന്നാൽ പുതിയ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ജനുവരി 24നായിരിക്കും പുതിയ എഫ്‌സി ബൈക്കിന്റെ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.