നിസാൻ യൂറോപ്പിലെ ഡീസൽ കാര്‍ വിൽപ്പന നിർത്തുന്നു

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ യൂറോപ്പിലെ ഡീസൽ കാർ വിൽപ്പന അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ഉയർന്ന നികുതിയും കർശന നിയന്ത്രണങ്ങളുമാണ് കാരണം. ഘട്ടം ഘട്ടമായിട്ടാവും നിസാന്‍റെ ഡീസൽ മോഡലുകളുടെ പിൻമാറ്റം.

പരിസ്ഥിതി മലിനീകരണം കാരണം ഡീസൽ എൻജിനുകളോട് ലോകമെങ്ങുമുള്ള സർക്കാരുകൾ കർക്കശ നിലപാട് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വൈദ്യുത വാഹന വിഭാഗത്തിൽ കനത്ത നിക്ഷേപം നടത്തിയും മറ്റും ഡീസൽ വാഹന വിഭാഗത്തിൽ നിന്നു പിൻമാറാന്‍ വിവിധ നിർമാതാക്കൾ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.