Asianet News MalayalamAsianet News Malayalam

എതിരാളികളുടെ മുട്ടിടിക്കുന്നു; അമ്പരപ്പിക്കുന്ന വിലയില്‍ നിസാന്‍ കിക്സ്

സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ നിസാൻ കിക്സ് എത്തുന്നു.  നിസാന്‍റെ പുതിയ കിക്ക്‌സ് എസ്‍യുവി ഒക്ടോബര്‍ 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 

Nissan Kicks to be unveiled on October 18
Author
Mumbai, First Published Sep 25, 2018, 11:35 PM IST

സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ നിസാൻ കിക്സ് എത്തുന്നു.  നിസാന്‍റെ പുതിയ കിക്ക്‌സ് എസ്‍യുവി ഒക്ടോബര്‍ 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും.  ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500,  മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന കിക്സ് റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെ ഇങ്ങോട്ടെത്താനാണ് സാധ്യത. 

റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്.  

ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് കഴിഞ്ഞ വർഷമാണു ബ്രസീല്‍ വിപണിയിലെത്തിയത്. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്. തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്.

റെനോയുടെ എഞ്ചിനാണ് നിസാന്‍ കിക്ക്‌സില്‍ ഉള്‍പ്പെടുത്തുക. 110 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനിലും കിക്ക്‌സ് പുറത്തിറങ്ങിയേക്കും. 5 സ്പീഡ് മാനുവല്‍/സി.വി.ടി ട്രാന്‍സ്മിഷനാണ് വാഹനത്തിലുണ്ടാകുക. എസ്.യു.വി ശ്രേണിയില്‍ നിസാന്‍ ടെറാനോയ്ക്കും മുകളിലായിരിക്കും കിക്ക്‌സിന്റെ സ്ഥാനം. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 10 മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18ന് അവതരിപ്പിക്കുമെങ്കിലും വാഹനം വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ വിപണിയിലെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios