യു എസ്സില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അതേ മോഡലിന്റെ നവീകരിച്ച പതിപ്പാകും ഇന്ത്യന്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില മാറ്റങ്ങളോടെയാണ് എക്‌സ് ട്രെയില്‍ ഇന്ത്യയില്‍ നിസ്സാന്‍ ലോഞ്ച് ചെയ്യുക.

അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമാണ് എക്‌സ് ട്രെയില്‍ എന്നാണ് അറിയുന്നത്. 2.ലിറ്ററിന്റെ പെട്രോള്‍ എഞ്ചിനാണ് വണ്ടിയുടേത്. 179 ബിഎച് പി ആണ് മാക്‌സിമം പവര്‍. 4,4650 എംഎം നീളവും 18,20 എംഎം വീതിയും 1,715 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാകുക. 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാവും വില.