അമിതവേഗതയ്ക്ക് പലപ്പോഴും പഴികേള്‍ക്കുന്നത് യുവജനങ്ങളാണ്. എന്നാല്‍ അങ്ങനെമാത്രമല്ല കാര്യങ്ങളെന്നു തെളിയിക്കുകയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. പൊലീസിനെ വെട്ടിച്ച് കടന്നുകളയാനായി 62 കാരൻ ഔഡി കാർ 250 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കുന്ന വീഡിയോ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.
ലണ്ടനിലെ ഹാംഷെയറിലാണ് സംഭവം. അമിതവേഗത്തിൽ ഓടുന്ന ഔഡി എസ്4 ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പിന്തുടര്‍ന്ന പൊലീസ് ഞെട്ടി. മണിക്കൂറിൽ 155 മൈൽ വേഗത്തിലായിരുന്നു ആദ്യകുതിപ്പ്. പിന്നെയത് 250 കടന്നു. ഒടുവില്‍ ഏറെനേരം ഓടിച്ചിട്ടാണ് പൊലീസിനു ഒഡിയെ പിടിക്കാനായത്. തുടര്‍ന്ന് ഡ്രൈവറെ കണ്ട് പൊലീസ് ഞെട്ടി. 62 കാരനായ ഹോൺബിയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിഡിയോ ഹാംഷെയര്‍ പൊലീസ് തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുത്. പൊലീസ് വാഹനത്തിന്റെ ഡാഷ് ക്യാമിൽ പകർത്തിയ വിഡിയോയാണിത്. പിടിയിലായ ഹോൺബിയുടെ ലൈസൻസ് റദ്ദാക്കിയെന്നും 442 യൂറോ (ഏകദേശം 34500 രൂപ) ഫൈൻ ഈടാക്കിയെന്നും പൊലീസ് പറയുന്നു.
