വ്യത്യസ്ത പഴക്കമുള്ള വാഹനങ്ങൾക്കു ബാധകമായ മലിനീകരണ നിയന്ത്രണ നിലവാരം നിർണയിക്കാനാണ് നീക്കം. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്ന് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ 2015 സെപ്റ്റംബറിൽ നടത്തിയ കുറ്റസമ്മതമാണ് എ ആർ ഐ എയെ ഓൺ റോഡ് പരിശോധന നടപ്പാക്കാൻ പ്രേരിപ്പിച്ചത്. ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം നടപ്പാവുന്നതോടെ ഇന്ത്യയിലും വാഹനങ്ങൾക്ക് ഓൺ റോഡ് എമിഷൻ പരിശോധന നിർബന്ധമാക്കാനാണ് നീക്കങ്ങള്‍.

ഇന്ത്യൻ നിരത്തിലുള്ള ഡീസൽ വാഹനങ്ങളിൽ അടുത്ത ആറു മാസത്തിനകം എ ആർ എ ഐ മലിനീകരണ നിയന്ത്രണ പരിശോധന നടത്തുമെന്ന് ഡിസംബറിൽ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഡീസൽഗേറ്റ് വിവാദത്തെ തുടർന്നായിരുന്നു ഈ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ യഥാർഥ ഡ്രൈവിങ് സാഹചര്യങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധനയും നിയമവ്യവസ്ഥയുടെ ഭാഗമാക്കണമെന്നു എ ആർ എ ഐമന്ത്രാലയത്തോട് അഭ്യർഥിക്കുകയായിരുന്നു.

അതിനാൽ ഓരോ വാഹനത്തിനുമുള്ള നിലവാരം നിർണയിക്കുന്നതിനു പകരം ഭാരത് സ്റ്റേജ് ആറ് നിലവാരത്തിനൊപ്പം നടപ്പാക്കാവുന്ന സമഗ്ര പരിശോധനാക്രമം വികസിപ്പിക്കാനാണ് എ ആർ എ ഐയുടെ ശ്രമങ്ങള്‍.