ദില്ലി: ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം ഈടാക്കുന്ന സംവിധാനം നടപ്പിലാക്കണമെന്ന് ശുപാര്‍ശ. പ്രീമിയം ട്രെയിനുകളില്‍ ഫ്ലെക്‌സി ഫെയര്‍ സിസ്റ്റത്തെ പറ്റി പഠിക്കുന്നതിനു നിയോഗിച്ച പാനലിന്‍റേതാണ് ശുപാര്‍ശ. ഉത്സവഅവധിക്കലത്താണ് ഇത്തരത്തില്‍ കൂടുതല്‍ പണം ഈടാക്കുക എന്നും റെയില്‍വേ ബോര്‍ഡിന്റെ കൂടി അംഗീകരിച്ചാല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടലുകളും വിമാനകമ്പനികളും നിരക്ക് ഈടാക്കുന്ന മാതൃകയില്‍ ടിക്കറ്റുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സമയങ്ങളില്‍ യാത്രക്കാരില്‍നിന്നും കൂടുതല്‍ പണം ഈടാക്കാനും ഉത്സവ സമയത്ത് ടിക്കറ്റിന്റെ നിരകക്ക് വര്‍ദ്ധിപ്പിക്കാനും അല്ലാത്ത സമയത്ത് കുറയ്ക്കുവാനും ശുപാര്‍ശയുണ്ട്.

കൂടുതല്‍ പണം നല്‍കി ഇഷ്ടസീറ്റ് സ്വന്തമാക്കുന്നതിനും സൗകര്യമൊരുക്കാനും ട്രെയിന്‍ വൈകിയാല്‍ അതിന്റെ നഷ്ടപരിഹാരം നല്‍കുന്നതിനും റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.