യൂബര്‍, ഓല മാതൃകയില്‍ ഓണ്‍ലൈനില്‍ ഇനി ഇരുചക്രവാഹനങ്ങളും വിളിക്കാം. ലണ്ടനിലാണ് പെഡല്‍ മി എന്ന ആപ്പ് അവതരിക്കപ്പെട്ടിരിക്കുന്നത്. സാധാരാണ ഇരുചക്രവാഹനങ്ങളേക്കാള്‍ സൗകര്യങ്ങള്‍ അധികമുള്ള വാഹനമാണ് പെഡല്‍ മിയുടേത്. റൈഡറെക്കൂടാതെ രണ്ട് മുതിര്‍ന്നവര്‍ക്കോ അല്ലെങ്കില്‍ അഞ്ച് കുട്ടികള്‍ക്കോ ഈ വാഹനത്തില്‍ സഞ്ചരിക്കാം.
പെഡല്‍മി ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്‍ത് പോകേണ്ട സ്ഥലം നിര്‍ദ്ദേശിച്ചാല്‍ വാഹനം ഉപഭോക്താവിന്‍റെ അരികിലെത്തും. ബെഞ്ചമിന്‍ നോള്‍സ് എന്നയാളാണ് പദ്ധതി ആവിഷ്‍കരിച്ചിരിക്കുന്നത്.
