സ്വന്തം വീടിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്താലും പാര്‍ക്കിങ് ഫീ കൊടുക്കേണ്ടി വന്നാലോ? എന്നാല്‍ അങ്ങനെയൊരു നിയമം വരാന്‍പോകുകയാണ് നമ്മുടെ രാജ്യതലസ്ഥാനത്ത്. ദില്ലിയിലെ ലഫ്‌റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ഇത്തരമൊരു നിയമംകൊണ്ടുവരാന്‍ ചുക്കാന്‍പിടിക്കുന്നത്. ദില്ലി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന്റെ പിന്തുണയും ഇക്കാര്യത്തിനുണ്ട്. ദില്ലി മെയിന്റനന്‍സ് ആന്‍ഡ് മാനേജ്മെന്റ് പാര്‍ക്കിങ് റൂള്‍ 2017 നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു.

1, റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഫീ നിശ്ചയിക്കും.

2, സ്വന്തം വീടിന് പുറത്ത് സ്ഥലമുണ്ടായിട്ടും റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്താല്‍ ഇരട്ടി നിരക്ക് നല്‍കേണ്ടിവരും.

3, റോഡ് സൈഡിലെ പാര്‍ക്കിങ് ഫീ ഓരോ മണിക്കൂറിലും ഇരട്ടിയാകും.

4, അര്‍ദ്ധരാത്രിയില്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കും.

5, 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍-സിഎന്‍ജി വാഹനങ്ങള്‍ പൊതുനിരത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കും.