യു എസ് നിർമാതാക്കളായ ടെസ്ലയിൽ നിന്ന് 100 സെമി ഇലക്ട്രിക്ക് ട്രക്കുകള്‍ ബുക്ക് ചെയ്ത് പെപ്സികോ.പെപ്‌സികോയടക്കം ഒരു ഡസനോളം കമ്പനികളാണ് ടെസ്ലയുടെ ‘സെമി’ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. ടെസ്ലയുടെ സെമി ട്രക്കിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ഓര്‍ഡറാണു പെപ്‌സികോയുടേത്. മൊത്തം 267 ട്രക്കുകള്‍ക്കുള്ള ബുക്കിങ്ങാണ് ഇതുവരെ ടെസ്ലയെക്കു ലഭിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.
വാള്‍മാര്‍ട്ട് സ്റ്റോഴ്‌സ്, ഫ്‌ളീറ്റ് ഓപ്പറേറ്റര്‍ ജെ ബി ഹണ്ട് ട്രാന്‍സ്‌പോര്‍ട് സര്‍വീസസ്, ഭക്ഷ്യസേവന വിതരണ കമ്പനിയായ സിസ്‌കോ കോര്‍പറേഷന്‍ തുടങ്ങിയവരുടെ പിന്നാലെയാണ് പെപ്സിയും സെമി ട്രക്ക് ബുക്ക് ചെയ്തത്. ഇന്ധന ചെലവ് കുറയ്ക്കാനും പരിസര മലിനീകരണം ഒഴിവാക്കാനുമൊക്കെ ലക്ഷ്യമിട്ടാണു ഈ നടപടി.
ടെസ്ല വാഗ്ദാനം ചെയ്യുന്ന 500 മൈല്‍(800 കിലോമീറ്റര്‍) പരിധിക്കുള്ളിലാവും പെപ്‌സികോയുടെ സര്‍വീസുകള്‍. പെപ്‌സികോയ്ക്ക് യു എസില്‍ പതിനായിരത്തോളം വമ്പന്‍ ട്രക്കുകളാണുള്ളത്. ഇവയ്ക്കു പൂരകമായി സര്‍വീസ് നടത്താനാണു കമ്പനി സെമി തിരഞ്ഞെടുത്തിരിക്കുന്നത്.
ഭാരവാഹക ശേഷിയിലും യാത്രാപരിധിയിലുമൊക്കെ ഡീസലിൽ ഓടുന്ന ട്രക്കുകളോടു പരമ്പരാഗത ട്രക്കുകളോടു കിട പിടിക്കാൻ ‘സെമി’ക്കു സാധിക്കുമെന്നാണ് ടെസ്ലയുടെ അവകാശവാദം. വാഹനത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം 2019ല്‍ ആരംഭിക്കാനാണു ടെസ്ല ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
