ആഞ്ഞുവീശിയ ഫ്രഡറിക് കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ അകപ്പെട്ടുപോയ വിമാനത്തിന്റെ സാഹസിക ലാന്‍ഡിംഗാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അമ്പരപ്പ് വിരിയിക്കുന്നത്. വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് കാറ്റില്‍ ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്തത്. 

ലാന്‍ഡിംഗിന് ഒരുങ്ങിയ വിമാനം കാറ്റില്‍ ശക്തമായി ആടിയുലയുകയായിരുന്നു. പല തവണ താഴ്ന്നപ്പോഴും കാറ്റിന്റെ ശക്തിയില്‍ വിമാനം ഇരുവശങ്ങളിലേക്കും താഴ്ന്ന് പോകുകയായിരുന്നു. ഒടുവില്‍, വളരെ സാഹസികമായി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന പ്ലെയിന്‍ സ്‌പോട്ടറില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.