ശുദ്ധ വായുവും താപനില കുറയുകയും ചെയ്യുന്ന തണുപ്പ്​ കാലത്ത്​ കൂടുതൽ പേരും യാത്രകളെ ഇഷ്​ടപ്പെടുന്നവരാണ്​. യാത്രയുടെ നിലവാരം ഉയർത്താൻ ആസൂത്രണം വഴിയൊരുക്കും. അവധിക്കാല യാത്രകൾക്കായി പരിചയസമ്പന്നർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ഇതാ: 

തനിച്ചുള്ള യാത്രകൾ

ഒന്നിലധികം യാത്രാ പദ്ധതികൾ ഒരേ സമയം ആശയക്കുഴപ്പത്തിനും അനിശ്​ചിതത്വത്തിനും കാരണമാകാം. വളർന്നുവരുന്ന പ്രവണത തനിച്ചുള്ള സാഹസിക യാത്രകളാണ്​. എത്തുന്ന സ്​ഥലങ്ങളിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ ഇത്​ വഴിയൊരുക്കും. അത്​ നഗരമായാലും ഗ്രാമമായാലും. യാത്രയുടെ ചെലവ്​ ചുരുക്കാനും തനിച്ചുള്ള യാത്ര സഹായകം. ഭക്ഷണത്തിലും രാത്രി താമസത്തിലും ഇത്​ പ്രതിഫലിക്കും. എന്നാൽ അലസരായവർക്ക്​ ഇത്രം യാത്രകൾ ബജറ്റിലും കവിയാൻ ഇടയാക്കും. 

ജോഡികളുടെ അനൗദ്യോഗിക ഹണിമൂൺ

സുഹൃത്തുക്കൾ, ചുമതലകൾ, അടിയന്തിര ഫോൺ കോളുകൾ, പ്രധാന യോഗങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ നമ്മൾ ആഗ്രഹിക്കാറുണ്ട്​. അത്​ ഒരു അവധിക്കാലത്താണെങ്കിൽ ഭൂമിയിലെ സ്വർഗത്തിന്​ സമാനമായിരിക്കും. സുഖവാസ​​കേന്ദ്രങ്ങൾ, ഒറ്റപ്പെട്ട ദ്വീപുകൾ, മനോഹരമായ ബീച്ചുകൾ, പ്രണയതുരുത്തുകൾ എന്നിവിടങ്ങളിൽ ജോഡികൾക്ക്​ സമയം മതിയാകാതെ വരും. ഈ ജോഡികൾ സമയത്തെയും ലോകത്തെയും മറികടന്ന്​ ജീവിക്കുകയും യാത്രചെയ്യുന്നവരും പ്രണയിക്കുന്നവരുമാകും. 

റോഡ്​ യാത്രകൾ

സാഹസിക യാത്രകളുടെ പട്ടികയിൽ പ്രധാനമാണ്​ റോഡ്​ യാത്രകൾ. ഇതിൽ ഒരു നിയ​മമേയുള്ളൂ. യാത്രക്ക്​ റോഡ്​ മാത്രം തെരഞ്ഞെടുക്കുക. ട്രെയിൻ, വിമാനം, ബസ്​ എന്നിവ ഒഴിവാക്കുക. ഒരു കാറും പിറകിലെ സീറ്റിൽ സുഹൃത്തുക്കളും. ലക്ഷ്യസ്​ഥാനത്തേക്കുള്ള ഏറ്റവും ആവേശകരമായ വഴിയാണ്​ റോഡ്​ യാത്രകൾ. നീണ്ട യാത്രകളിൽ കിഷോർ കുമാറിനെ പോലുള്ളവരുടെയോ ടെന്നിസി വിസ്​കി പോലുള്ള ഗാനങ്ങളും ആവാം. മസാല ചിക്കൻ കഴിക്കാനായി ദാബകളിലും പഞ്ചാബി സ്​റ്റൈൽ ഭക്ഷണങ്ങൾക്കായുള്ള ഇടവേളകളും ഇത്തരം യാത്രകളിൽ ആവേശം പകരും. കാട്ടിലൂടെയുള്ള രാത്രി ഡ്രൈവിങ്​, മലയിടുക്കുകളിലൂടെയുള്ള സാഹസിക യാത്രകൾ എല്ലാം മികച്ച അനുഭവങ്ങളായിരിക്കും.

അപരിചിത വഴികളിലൂടെയുള്ള യാത്ര 

ഇത്തരം വഴികൾസ്വാഭാവിക സൗന്ദര്യത്തിന്‍റെ രഹസ്യ താഴ്വരകൾ ആയി മാറും. ആരും അറിയാത്ത ഒരു സ്ഥലം. നിങ്ങളുടെ സാഹസികതക്ക്​ സുഹൃത്തുക്കൾ നിർദേശിച്ചവയാകാം ഇത്തരം സ്​ഥലങ്ങൾ. പുതിയ യാത്രാനുഭവങ്ങളിൽ ഏറ്റവും മനോഹരമായിരിക്കും ഇത്തരം ലക്ഷ്യസ്​ഥാനങ്ങൾ. 

അജ്​ഞാത കേന്ദ്രങ്ങളിലേക്ക്​ റോഡ് യാത്ര

ഒരു ചെറിയ ദ്വീപ്, അല്ലെങ്കിൽ മലനിരകൾക്കു പിന്നിൽ ഒരു ഗ്രാമം പോലെയുള്ള സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവരുണ്ട്​. ഇത്തരം സ്​ഥലങ്ങളിൽ ജനത്തിരക്ക്​ കുറയുകയും ചെലവ്​ കുറയുകയും ചെയ്യും. അവിടങ്ങളിൽ നിങ്ങൾക്ക്​ വിഭവസമൃദ്ധമായ ഭക്ഷണം പെട്ടെന്ന്​ ലഭിക്കണമെന്നില്ല. എല്ലാ ദിശകളിലേയും അത്ഭുതകരമായ കാഴ്​ചകൾ തുറക്കുന്ന ഹോട്ടലുകളും അവിടെ കാണില്ല. എന്നാൽ അവരുടെ സംസ്കാരത്തെക്കുറിച്ചു അത്ഭുതകരമായ കാര്യങ്ങൾ പഠിക്കാൻ നാട്ടുകാരുമൊത്ത് കൂടിച്ചേരാൻ കഴിയും.

സംഘം ചേർന്നുള്ള യാത്രകൾ

അവധിക്കാല​ത്ത്​ സംഘം ചേർന്നുള്ള യാത്രകൾ പുതിയ ആഹ്ലാദവഴിയാണ്​. ഒമ്പത്​ മുതൽ അഞ്ച്​ വരെയുള്ള ഒാഫീസ്​ ജോലികൾ, അവസാനിക്കാത്ത യോഗങ്ങൾ തുടങ്ങിയ പതിവുകളിൽ നിന്നു നിങ്ങളുടെ ഇഷ്​ട സ്​ഥലങ്ങളിലേക്കുള്ള ഓട്ടം കൂടിയാണീ യാത്രകൾ. സാഹസികതയും പുതിയ സുഹൃത്തുക്കളെയും തേടുന്ന കോളജ്​ വിദ്യാർഥികൾക്കും ഇത്തരം യാത്രകൾ ആവാം.