ഓരോ വര്‍ഷവും റോഡപകടങ്ങളില്‍പ്പെട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ റോഡിലെ കുഴികള്‍ മൂലമുള്ള അപകടങ്ങളില്‍ മാത്രം രാജ്യത്ത് ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം അപകടങ്ങളിലൂടെ മാത്രം 11,386 പേര്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ജീവന്‍ നഷ്ടമായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.2013-16 കാലത്ത് മാത്രമാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്. ദിവസം ഏഴ് പേര്‍ വീതം രാജ്യത്ത് റോഡിലെ കുഴികള്‍ കാരണം കൊല്ലപ്പെടുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

ഇത്തരം അപകടമരണങ്ങലില്‍ ഉത്തര്‍പ്രദേശാണ് ഒന്നം സ്ഥാനത്ത്. 3428 ലപേരാണ് യുപിയില്‍ മാത്രം കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മബൂന്നും സ്ഥാനങ്ങലില്‍. യഥാക്രമം 1410, 1244 എന്നിങ്ങനെയാണ് ഇവിടുത്തെ മരണങ്ങള്‍.

റോഡുകളുടെ നിര്‍മ്മാണത്തിലെ അപാകതയും നിര്‍മ്മാണ വസ്തുക്കളുടെ ഗുണമില്ലായ്മയും കാലാവസ്ഥയുമൊക്കെയാണ് റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടാനുള്ള പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.