ബംഗളൂരു: നഗരത്തിലെ റോഡിലെ കുഴികളില്‍ വീണുള്ള അപകടമരണങ്ങളില്‍ പ്രതിഷേധിച്ച് പ്രതീകാത്മക പ്രതിഷേധവുമായി ഒരു ഓട്ടോഡ്രൈവര്‍. തന്‍റെ ഓട്ടോറിക്ഷയെ ഹെലികോപ്റ്ററാക്കി മാറ്റിയിരിക്കുകയാണ് ബംഗളൂരു ചന്നസാന്ദ്ര രാജേശ്വരി നഗറിലെ ഓട്ടോ ഡ്രൈവറായ നാരായണ.
ബംഗളൂരുവില്‍ റോഡിലെ കുഴിയില്‍ വീണു കഴിഞ്ഞ ഒരാഴ്‍ചക്കിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വേറിട്ട പ്രതിഷേധവുമായി നാരായണ രംഗത്തെത്തിയത്.
തന്‍റെ ഓട്ടോറിക്ഷയുടെ മുകളില്‍ ഇരുവശങ്ങളിലുമായി രണ്ട് ഫാനുകള്‍ കെട്ടിവച്ചാണ് നാരായണ ഓട്ടോയെ ഹെലികോപ്റ്ററാക്കി മാറ്റിയത്. നഗരത്തിലെ റോഡുകളിലെ അപകടക്കുഴികളില്‍ വീണ് ജീവന്‍ നഷ്‍ടമാകാതിരിക്കാന്‍ തന്‍റെ ഓട്ടോ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും നാരായണ തന്‍റെ ഓട്ടോയില്‍ പതിച്ചിട്ടുണ്ട്.
റോഡിലെ അപകടക്കുഴികളെ കുറിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് തന്‍റെ പ്രതിഷേധമെന്നാണ് നാരായണ പറയുന്നത്.
തുടര്‍ച്ചയായ അപകടമരണങ്ങളെ തുടര്‍ന്ന് പത്ത് ദിവസത്തിനുള്ളില്‍ റോഡിലെ കുഴികളടയ്‍ക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരത്തിലെ റോഡുകളില്‍ 30,000 ല്‍ അധികം കുഴികളുണ്ടെന്നാണ് കണക്ക്.
