തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് ഇനി മൂന്നു നിറം മാത്രം. അടുത്ത മാസം ഒന്നുമുതലാണ് പുതിയ പരിഷ്ക്കാരം നിലവിൽ വരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന നിറവും പുറക് വശത്തും വശങ്ങളിലും താരങ്ങളുടെ കൂറ്റൻ ചിത്രങ്ങളും ഡിസൈനുകളുമൊന്നും ഇനി നടക്കില്ല. ഈ നിറം കൊണ്ടുള്ള കളി അവസാനിപ്പിക്കുകയാണ് ഗതാഗതവകുപ്പ്. ടൗൺ ബസ്സുകൾക്ക് പച്ച നിറം മാത്രം . ലിമിറ്റഡ് സ്റ്റോപ്പിന് മെറൂൺ , ഓർഡിനറിക്കാകട്ടെ നീല നിറം. കളർകോഡിൽ ഇനി വിട്ടുവീഴ്ചയില്ല.
എന്നാല്‍ നിറംമാറ്റത്തിൽ ബസ്സുടമകൾ പൂർണ്ണ തൃപ്തരല്ല. ആദ്യം നിരക്ക് കൂട്ടാനുള്ള തീരുമാനമെടുക്കണമെന്നും നിറമല്ല പ്രശ്നമെന്നും സ്വകാര്യ ബസ്സ് ഉടമകൾ പറയുന്നു.
