ഓടുന്ന ബുള്ളറ്റിനു മുകളില്‍ പൊലീസുകാരന്‍റെ അഭ്യാസം ഗിന്നസ് നേട്ടം

ഓടുന്ന ബുള്ളറ്റിനു മുകളില്‍ അഭ്യാസം കാണിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ റെക്കോഡിലേക്ക്. പഞ്ചാബ് പൊലീസ് സേനയിലെ ഹെ‍ഡ്കോൺട്രബിള്‍ രത്തന്‍ സിംഗിനാണ് ഈ നേട്ടം. ഏകദേശം 80 കിലോമീറ്റർ ബുള്ളറ്റിന്റെ സീറ്റിൽ നിന്നുകൊണ്ട് ബൈക്കോടിച്ചാണ് ഇദ്ദേഹം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയത്. ഒരു മണിക്കൂർ 41 മിനിറ്റുകൊണ്ടാണ് ഈ 48 കാരൻ ഇത്രയും ദൂരം താണ്ടിയത്.

കഴിഞ്ഞ 16 വർഷമായി രത്തന്‍ സിംഗ് ബുള്ളറ്റിൽ സ്റ്റണ്ടുകൾ കാണിക്കുന്നുണ്ട്. കഴിഞ്ഞ 12 വർഷമായി സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഫിറോസ്പൂറിലെ ഷഹീദ് ഭഗത് സിങ് സ്റ്റേഡിയത്തിൽ സിംഗിന്‍റെ അഭ്യാസപ്രകടനം ഉണ്ട്. ഇനി ഗിന്നസ് റെക്കോർഡില്‍ കയറാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.