ആഢംബര വാഹനങ്ങളുടെ വന്‍ശേഖരമുള്ളവരാണ് മിക്ക സെലിബ്രിറ്റികളും. ഫെറാരി, ലംബോര്‍ഗിനി, റോള്‍സ് റോയ്സ് തുടങ്ങിയവ പലരുടെയും വാഹനശേഖരത്തിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് നമ്മുടെ സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. അദ്ദേഹത്തെ നമ്മൾ ഒരുപാടിഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ലാളിത്യം കൊണ്ടു കൂടിയാണ്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് അദ്ദേഹം ഫെറാരി കാറില്‍ സഞ്ചരിക്കുന്ന വീഡിയോ. അമേരിക്കയില്‍ ചികിത്സയ്ക്കെത്തിയ അദ്ദേഹം കാർ യാത്രയ്ക്കിടെ സെൽഫിയെടുക്കാൻ പഠിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
സെൽഫി വിഡിയോ റെക്കോർഡ് ചെയ്യാൻ ഈ ചുവന്ന ബട്ടണിൽ തന്നെയല്ലേ അമർത്തേണ്ടത് എന്ന് തലൈവർ കാർ ഓടിക്കുന്ന സുഹൃത്തിനോട് ചോദിക്കുന്നത് കേൾക്കാം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയെ ക്യൂട്ട് എന്നാണ് പലരും വിശേഷിപ്പിച്ചത്. രജനീകാന്തിന്റെ നിഷ്കളങ്കമായ ചോദ്യമാണ് എല്ലാവർക്കും ഏറ്റവും ഇഷ്ടമായത്.
2011ല്‍ ഷാരൂഖ് ഖാന്‍ സമ്മാനമായി നല്‍കിയ ബിഎംഡബ്ലിയു കാര്‍ രജനി നിരസിച്ചിരുന്നു. ആഢംബര വാഹനങ്ങളോടുള്ള അപ്രിയമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ രജനി ഒരു ബിഎംഡബ്ലിയു എക്സ് 5 വാങ്ങുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന കാലാ കരിങ്കാലന്‍ എന്ന പുതിയ ചിത്രത്തില്‍ രജനി മഹീന്ദ്ര താര്‍ ആണ് ഓടിക്കുന്നത്.

