മാരുതിക്ക് ശേഷം മധ്യവര്‍ഗത്തിന്റെ നാലുചക്രവാഹനം എന്ന മോഹത്തിന് ആശ്വാസം പകര്‍ന്ന റെനോയുടെ ക്വിഡ് കാര്‍ ഇപ്പോള്‍ 3.43 ലക്ഷം രൂപയക്ക് സ്വന്തമാക്കാം. ക്വിഡിന്റെ സ്വീകാര്യതയ്ക്ക് രണ്ട് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് 3.43 ലക്ഷം രൂപയുടെ (എക്‌സ് ഷോറൂം പ്രൈസ്-ഡെല്‍ഹി) രണ്ടാം ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 

മാരുതിയുടെ ആള്‍ട്ടോയ്ക്ക്‌ ഭീഷണിയായി രംഗത്തെത്തിയ ക്വിഡ് ഇതുവരെ 1.75 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. എന്‍ജിനിലും കോണ്‍ഫിഗറേഷനിലും കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് ആനിവേഴ്‌സറി പതിപ്പ് എത്തിയിരിക്കുന്നത്. ചുവപ്പ്്, വെള്ള എന്നീ നിറങ്ങളില്‍ മാത്രമാകും ആനിവേഴ്‌സറി എഡിഷന്‍ ലഭിക്കുക.

എന്നാല്‍ ബോഡിയില്‍ രണ്ടാം ആനിവേഴ്‌സറിയുടെ സൂചകമായി രണ്ട് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഗ്രാഫിക്‌സ്, വീല്‍, മിറര്‍ എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്റ്റിയറിങിലും ആനിവേഴ്‌സറിയുടെ ഓര്‍മപ്പെടുത്തലുകള്‍ കാണാം. 1000 സി.സി എന്‍ജിനില്‍ 67 ബി.എച്ച്.പി 91 എന്‍.എം ടോര്‍ക്കും ക്വിഡ് ആനിവേഴ്‌സറി വേര്‍ഷനില്‍ ലഭിക്കും.