ഹൈദരാബാദ്: അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടറിന്‍റെ കാറില്‍ നിന്ന് 20 ലക്ഷത്തിന്‍റെ ഡിഡിയും മ്യൂസിക്ക് സിസ്റ്റവും പ്രധാനപ്പെട്ട രേഖകളും മോഷണം പോയി. ഹൈദരാബാദിലെ അറ്റപൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്‍റെ ചില്ല് തകര്‍ത്താണ് മോഷണം.
അറ്റപുര്‍ ആര്‍ടിഎ ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ അമര്‍നാഥിന്‍റെ വാഹനത്തില്‍ നിന്നാണ് കവര്‍ച്ച. മുതിര്‍ന്ന സഹപ്രവര്‍ത്തകരിലൊരാളുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമര്‍നാഥ്.
പാര്‍ക്കിങ്ങ് ഏരിയയില്‍ സ്ഥലം ഇല്ലാത്തതിനാല്‍ വാഹനം പുറത്ത് പാര്‍ക്ക് ചെയ്തു. രാത്രി 9.30 ന് തിരിച്ചെത്തിയപ്പോഴാണ് കാറിന്‍റെ ചില്ല് തകര്‍ന്നത് ശ്രദ്ധയില്‍ പെടുന്നതും മോഷണ വിവരം അറിയുന്നതും. പൊലീസ് അന്വേഷണത്തില്‍ രേഖകള്‍ അടങ്ങുന്ന ബാഗ് കണ്ടെത്തി.
