ബുള്ളറ്റ് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ദ്ധനയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും വിലവര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.

രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ ബി.എസ് 4 നിലവാരം നിര്‍ബന്ധമായും കൈവരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് എന്‍ഫീല്‍ഡ് വില വര്‍ധിപ്പിക്കുന്നത്. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും പരമാവധി 3000-4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബി.എസ് 4 എഞ്ചിന്‍ നിലവാരം നിര്‍ബന്ധമാക്കുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി എഞ്ചിന്‍ നിലവാരം വര്‍ധിപ്പിക്കുന്നതിനൊപ്പം ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനവും എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.