ടാറ്റ ടിയാഗോ ഇടിച്ച് അപ്രീലിയ SR150 രണ്ടായി പിളര്‍ന്നു. അപകടത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയിയല്‍ വൈറലാകുകയാണ്. അപ്രീലിയ SR150 യുടെ പിന്നിലേക്ക് ടിയാഗൊ ഹാച്ച്ബാക്ക് വന്നിടിക്കുകയായിരുന്നുവെന്ന് കാര്‍ ടോര്‍ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. എന്നാല്‍ അപകടം നടന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.

ഇടിയുടെ ഭീകരത വെളിപ്പെടുത്തുന്ന അപകടശേഷമുള്ള അപ്രീലിയ SR150 യുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‍കൂട്ടറിന്‍റെ എഞ്ചിനും പിന്‍ടയറും പൂര്‍ണമായും വേര്‍പ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയ ടിയാഗൊ ശേഷം സമീപമുള്ള വൈദ്യുത പോസ്റ്റിനെയും ഇടിച്ചിട്ട ശേഷമാണ് നിന്നത്. അപകടത്തില്‍ ടിയാഗൊയുടെ മുന്‍ഭാവും പൂര്‍ണമായും തകര്‍ന്നു. ഗ്രില്ലും മുന്‍ബമ്പറും ഉള്ളിലേക്ക് ഇടിച്ചിറങ്ങി.

Photo Courtesy: Cartorq