കോഴിക്കോട്: മുക്കം സര്‍ക്കാര്‍ പറമ്പില്‍ മദ്രസാ വിദ്യാര്‍ത്ഥിയായ 15 വയസുകാരനെ പീഡിപ്പിച്ചതായി പരാതി. 23 വയസുകാരനായ കൊല്ലം സ്വദേശിയാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് മുക്കം സര്‍ക്കാര്‍ പറമ്പില്‍ ഖുവ്വത്തുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴിലുള്ള പള്ളി ദര്‍സ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. കാസര്‍കോട് സ്വദേശിയാണ് ഈ 15 വയസുകാരന്‍. കൂടെ പഠിക്കുന്ന 23 വയസുകാരനാണ് പീഡനം നടത്തിയതത്രെ. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് അറിയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി വീട്ടില്‍ എത്തിയിരുന്നെങ്കിലും വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് വേദന സഹിക്കാതെയായപ്പോള്‍ ഓട്ടോ ഡ്രൈവറും സുഹൃത്തുമായ അബ്ദുല്‍ റാഷിദിനോട് വിവരം പറയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുക്കം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
