തലപ്പാവിനെ ബാന്റേജെന്ന് കളിയാക്കിയ ബ്രിട്ടീഷുകാരനോടുള്ള തന്റെ പ്രതികാരം സിഖുകാരനായ റുബെന്‍ സിംഗ് തീര്‍ത്തത് റോള്‍സ് റോയ്‌സിലൂടെ. ആഴ്ചയില്‍ ഏഴ് ദിവസം ഏഴ് നിറത്തിലുള്ള തലപ്പാവുകളും, ഈ തലപ്പാവുകള്‍ക്ക് ചേരുന്ന റോള്‍സ് റോയ്‌സ് കാറുകളുമായാണ് ഇയാള്‍ ഓഫീസിലെത്തിയത്.
ബ്രിട്ടണില്‍ താമസിക്കുന്ന വ്യവസായിയാണ് റുബെന്‍ സിംഗ്. തന്നെ പരിഹസിച്ചവനെ ഒരു ഇന്ത്യക്കാരന്‍ എങ്ങനെ നേരിട്ടു എന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
റുബെന്‍ സിംഗ് തന്നെയാണ് തന്റെ മധുര പ്രതികാരത്തിന്റെ കഥ ഇന്‍സ്റ്റഗാരമിലൂടെ പങ്കുവച്ചത്. ചിലര്‍ ആഢംബരമെന്ന് പരിഹസിയ്ക്കുമ്പൊഴും ഇത്രമാനോഹരമായി പ്രതികാരം ചെയ്തതിന് റുബെന്‍ സിംഗിനെ പ്രകീര്‍ത്തിക്കുകയാണ് മിക്കവരും. തന്റെ തലപ്പാവ് തന്റെ അഭിമാനമാണെന്നും പ്രതികാരം അറിയിച്ച് റുബെന്‍ ട്വീറ്റ് ചെയ്തിരുന്നു.
ർ
