ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ പ്രീമിയം എസ്‌യുവി കോഡിയാകിനെ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. 3കോഡിയാക്കിന്‍റെ ഡീസൽ എൻജിൻ മോഡൽ മാത്രമാണ് സ്കോഡ പുറത്തിറക്കിയിരിക്കുന്നത്.
വിഷൻ എസ് കൺസപ്റ്റ് അടിസ്ഥാനമാക്കി നിർമിച്ച കോഡിയാക്കിൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, റഡാർ അസിസ്റ്റ് സഹിതം എമർജൻസി ഓട്ടോ ബ്രേക്കിങ്, ഡൈനമിക് ഷാസി കൺട്രോൾ തുടങ്ങിയവയുമുണ്ട്. രണ്ടു ലീറ്റർ ശേഷിയുള്ള നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ 147 ബി എച്ച് പി കരുത്തും 340 എൻ എം ടോർക്കും സൃഷ്ടിക്കും.
അലാസ്കയുടെ തെക്കൻ തീരത്തിനടുത്തുള്ള ദ്വീപിൽ വസിക്കുന്ന കോഡിയാക് കരടികളിൽ നിന്നാണു സ്കോഡ വാഹനത്തിനുള്ള പേര് നല്‍കിയത്. ഈ ദ്വീപ് നിവാസികളുടെ തനതു ഭാഷയായ അലൂടിക്കിൽ നിന്നാണു കോഡിയാക് എന്നെഴുതാനുള്ള ശൈലി സ്വീകരിച്ചത്.
കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിലാണു സ്കോഡ ‘കോഡിയാക്’ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സ്കോഡയുടെ നിര്‍മ്മാണ ശാലയിലാണ് കോഡിയാക്കിന്റെ നിർമാണം. 4.49 ലക്ഷം രൂപയാണ് കോഡിയാക്കിന്റെ ഡൽഹി എക്സ്ഷോറൂം വില. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടാനാണ് കോഡിയാക്ക് എത്തുന്നത്.
