Asianet News MalayalamAsianet News Malayalam

ഉലകം ചുറ്റുന്ന കാന്തനും പെണ്ണും

  • ഉലകം ചുറ്റുന്ന ദമ്പതികള്‍
Story Of Trip Couples

കാന്താ ഞാനും വരാം... എല്ലാ മലയാളിയുടെയും നാവില്‍ തത്തികളിക്കുന്ന പാട്ടാണ്. പൂരത്തിന് ഒപ്പം കൂട്ടാന്‍ ഭര്‍ത്താവിനോട് പറയുന്ന പെണ്ണ്. പക്ഷേ അത്തരം അപേക്ഷയൊന്നും റിയക്ക് സജ്ഞയ് എന്ന ഭര്‍ത്താവിനോട് നടത്തേണ്ടി വന്നില്ല. മൂന്ന് വര്‍ഷത്തോളമായി അവര്‍ യാത്രയിലാണ്. അവര്‍ ഒറ്റയ്ക്കല്ല ആ യാത്ര കടലുകള്‍ക്ക് അപ്പുറം വിദേശ മണ്ണില്‍ അവര്‍ നടത്തുന്ന ഒരോ യാത്രയും യാത്രാനുഭവത്തിന്‍റെ എല്ലാ ആവേശവും അറിവുമായി ലോകത്തിലാകമാനമുള്ള മലയാളികള്‍ക്ക് അവര്‍ നല്‍കുന്നുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്കിന് അടുത്തുള്ള ന്യൂറോഷില്‍ എന്ന സ്ഥലത്താണ് അങ്കമാലി സ്വദേശികളായ ഈ ദമ്പതികള്‍. തങ്ങളുടെ യാത്രയെക്കുറിച്ച ഇവര്‍ പറയുന്നു.

Story Of Trip Couples


ട്രിപ്പ് കപ്പിള്‍സ് എന്ന ആശയം

2015 ലാണ് റിയ യുഎസില്‍ എത്തിയത്. അന്നുമുതല്‍ എല്ലാ അവധിദിവസവും ഞങ്ങള്‍ ട്രിപ്പുകള്‍ പോകുമായിരുന്നു. അന്ന് ഞങ്ങളുടെ കൈയ്യില്‍ ഒരു ഗോപ്രോ ഉണ്ടായിരുന്നു. അത് വച്ച് വീഡിയോകള്‍ എടുക്കുമായിരുന്നു. പിന്നെ ഫോട്ടോകളും. ഇതൊക്കെ ഫേസ്ബുക്കുവഴി ഷെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടുത്ത യാത്ര എങ്ങോട്ടാണ് എന്ന് സ്ഥിരമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വീഡിയോകളും മറ്റും ശ്രദ്ധിക്കാന്‍ ആളുകളുണ്ടെന്ന് ഇതോടെ തോന്നി. പിന്നെയാണ് എന്നാല്‍ ഇത് കുറച്ചുകൂടി സ്റ്റാന്‍റേര്‍ഡായി ചെയ്താല്‍ എന്താ, എന്ന ചിന്ത ഞങ്ങള്‍ക്ക് വന്നത്. ശരിക്കും വിശ്വസിക്കില്ല, ഞങ്ങള്‍ ന്യൂയോര്‍ക്കിലുള്ള കാസ്കെഡ് എന്ന മലയിലേക്ക് ട്രക്കിംഗ് നടത്തുന്ന സമയത്താണ് ഇത്തരം ഒരു തീരുമാനം എടുത്തത്. എന്നാല്‍ സാധാരണമായി ഒരു വീഡിയോ ചെയ്യുന്നതിനപ്പുറം കാണുന്നവര്‍ക്ക് പരമാവധി വിവരങ്ങള്‍ നല്‍കുക, വീഡിയോ ക്വളിറ്റി തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. അങ്ങനെ 2016 ജൂണിലായിരുന്നു ഞങ്ങള്‍ യൂട്യൂബ് ചാനല്‍ എന്ന ആശയം തീരുമാനിച്ചത്. 2016 ആഗസ്റ്റില്‍ ആദ്യ വീഡിയോ ഇറക്കി.

എന്താണ് പേരിടുക എന്നത് ഞങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തു, ആഴ്ചകള്‍ക്ക് ശേഷമാണ് കാന്താ ഞാനും വരാം എന്ന പേര് ലഭിക്കുന്നത്, dear husband i will come with you, എന്നതാണ് ശരിക്കും അതിന്‍റെ മലയാള അര്‍ത്ഥം. സഞ്ജു എവിടെപ്പോയാലും റിയ ഒന്നിച്ച് ഉണ്ടാകും എന്നതിനാലും, മലയാളത്തിന്‍റെ ഒരു ഫോക്ക് ടെച്ച് ഉള്ളതിനാലും പേരിന് രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല. ഒപ്പം ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്യാനുള്ള എളുപ്പത്തിനാണ് ട്രിപ്പ് കപ്പിള്‍ എന്ന പേര് കണ്ടെത്തിയത്. അതിന്‍റെ ഡൊമൈനും ലഭ്യമായതിനാല്‍ പിന്നെ ആ പേരും ഉപയോഗിച്ചു.

ദാമ്പത്യയാത്രയിലെ 'ട്രിപ്പടി'

ഇത്തരം യാത്രകള്‍ ചെയ്യുമ്പോള്‍ ഇരുപേരും ഉത്തരവാദിത്വത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ കരുതലിലായിരിക്കും. സഞ്ജു സെഫ്റ്റി, ഡ്രൈവിംഗ്, കെയര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ കൃത്യമായി നോക്കും. റിയ കൈകാര്യം ചെയ്യുന്നത് പ്ലാനിംഗിന്‍റെയും ബുക്കിംഗിന്‍റെയും കാര്യങ്ങളാണ്. ഇത്തരത്തില്‍ ഉത്തരവാദിത്വം സ്പ്ലിറ്റ് ചെയ്യുന്നത് ഒരു സ്ഥലത്ത് എത്തിയാല്‍ സംഭവം ബോറാകില്ലെന്ന ഒരു ഗ്യാരണ്ടി ഞങ്ങള്‍ക്ക് തന്നെ ഉണ്ടാകുന്നു, ഫ്രണ്ട്സിന്‍റെയോ ഫാമിലിയുടെയോ കൂടെ നടത്തുന്ന ട്രിപ്പുകള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ അവിടെ ഒരോരുത്തരുടെ പ്രിഫറന്‍സ് വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ യാത്രയില്‍ ഒരു ടീം എന്ന നിലയില്‍ രണ്ടുപേരും കംഫേര്‍ട്ട് ആയിരിക്കും അത് യാത്രയും പ്ലാനിംഗ് മുതല്‍ അവസാനം വരെ. അത് ഞങ്ങളുടെ വീഡിയോയിലും കാണാറുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Story Of Trip Couples

വീഡിയോയുടെ ടെക്നോളജി, ക്വാളിറ്റി

വീഡിയോ 4കെ, ആണോ അതിന്‍റെ ടെക്നിക്കല്‍ വശങ്ങളോ എല്ലാത്തിലും ടൂര്‍കപ്പിള്‍സില്‍ അതിന്‍റെ ഉത്തരവാദിത്വം സഞ്ജുവിനാണ്. ഓഫീസില്‍ നിന്നും തിരിച്ചെത്തുന്ന സഞ്ജുവിന്‍റെ മറ്റ് മണിക്കൂറുകളിലെ പണി വീഡിയോ എഡിറ്റിംഗാണെന്ന് റിയപറയും. ഒരോ വീഡിയോയും കഴിഞ്ഞതില്‍ നിന്നും എത്ര വ്യത്യസ്തമാകണം എന്നതില്‍ സഞ്ജു ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതിന് വേണ്ടി വലിയൊരു ഏഫേര്‍ട്ട് സഞ്ജു നല്‍കുന്നുണ്ട്. വീഡിയോ 4കെ വേണം എന്ന തീരുമാനം നല്ലതാണെന്ന് ഇവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. അതിന്‍റെ പേരില്‍ തന്നെയാണ് ഞങ്ങളുടെ വീഡിയോകള്‍ക്ക് ഏറെ പ്രശംസ ലഭിക്കുന്നത്. ലോകത്തെമ്പാടുമുള്ളവരെ ഉദ്ദേശിച്ചാണ് ഈ വീഡിയോ അതിനാല്‍ തന്നെ ഒരോ ആളും ബെസ്റ്റ് ക്വാളിറ്റിയില്‍ തന്നെ വീഡിയോ കാണാണം എന്ന് ഈ ദമ്പതികള്‍ ആഗ്രഹിക്കുന്നു. പാട്ടിന്‍റെ തിരഞ്ഞെടുപ്പില്‍ പോലും ഒരു ക്വളിറ്റി കളയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരോ ട്രാവല്‍ വീഡിയോ ഇറങ്ങുമ്പോഴും അത് ഒരു സിനിമ ട്രെയിലര്‍ പോലെയെങ്കിലും അനുഭവപ്പെടണം എന്നാണ് റിയ സഞ്ജയ് ദമ്പതികളുടെ ആഗ്രഹം. 4കെയില്‍ ആഴ്ചയില്‍ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ഇറക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെയാണ് പക്ഷെ കാണുന്നവരുടെ നല്ല വാക്കുകള്‍ അതിന് പ്രേരിപ്പിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.

 

പ്രതികരണങ്ങള്‍

നല്ല പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്. വിമര്‍ശനവും നല്ലതുമായ അഭിപ്രായങ്ങള്‍ ആദ്യ വീഡിയോ മുതല്‍ കിട്ടുന്നു, അതിന് അനുസരിച്ച് ഒരോ ആഴ്ചയും വീഡിയോയുടെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നുണ്ടെന്ന് ട്രിപ്പ് കപ്പിള്‍സ് പറയുന്നു. രസകരമായ അനുഭവങ്ങളും ഇവര്‍ക്ക് പങ്കുവയ്ക്കാനുണ്ട്. പലപ്പോഴും ചെറുപ്പക്കാര്‍ക്ക് സംശയമാണ് അവര്‍ കമന്‍റ് ബോക്സില്‍ ചോദിക്കും. നിങ്ങള്‍ വിവാഹിതരാണോ, എങ്ങനെ ഇങ്ങനെ കറങ്ങാന്‍ വിടുന്നു. ആദ്യം ഈ ചോദ്യങ്ങളില്‍ ഒന്ന് പതറിയെങ്കിലും. പലപ്പോഴും ഇങ്ങനെ കമന്‍റ്  ചെയ്യുന്നവരുടെ പ്രായം നോക്കിയപ്പോഴാണ് കാര്യം മനസിലായത്. കാമുകിയുമായി കറങ്ങാന്‍ ആഗ്രഹിക്കുന്ന കൗമരക്കാരായിരുന്നു പലരും.

പിന്നെ ഇത്തരം വീഡിയോകള്‍ ചെയ്യാന്‍ സഹായിക്കാമോ എന്നോക്കെ ചോദിച്ച് ചെറുപ്പക്കാര്‍ കമന്‍റ്  ചെയ്യാറുണ്ട്. എല്ലാ ആഴ്ചയും വീഡിയോ കണ്ട് പ്രോത്സാഹനം നല്‍കുന്ന ഒട്ടനവധിപ്പേരുണ്ട്. പിന്നെ വീഡിയോ കാഴ്ചക്കാരുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. അതില്‍ നിന്നും ഏറെ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ വീഡിയോയില്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന വിവരങ്ങളോ, അല്ലെങ്കില്‍ ടെക്നിക്കലായിട്ടോ ഒക്കെ ലഭിക്കുന്നുണ്ട്, ട്രിപ്പ് കപ്പിള്‍സ് പറയുന്നു.

സ്വദേശവും കാണണം, ട്രിപ്പ് കപ്പിള്‍സിന്

ലീവ് എത്രകിട്ടും, നാട്ടില്‍ എത്രകാലം ഉണ്ടാകും എന്നോന്നും ഉറപ്പില്ലെങ്കിലും. ഇന്ത്യയിലും ട്രിപ്പ് കപ്പിള്‍സിന് വീഡിയോ ചെയ്യാന്‍ പ്ലാനുണ്ട്. രണ്ടാഴ്ചയെങ്കില്‍ രണ്ടാഴ്ച കിട്ടുമെങ്കില്‍ യാത്ര ചെയ്യാന്‍ ഇവരുണ്ടാക്കിയ ലിസ്റ്റില്‍ നോര്‍ത്ത് ഈസ്റ്റും, രാജസ്ഥാനും, ഹൈറേഞ്ചും ഒക്കെയുണ്ട്. സ്ഥലം കാണുക എന്നതാണ് പ്രധാനം എങ്കിലും നാട്ടില്‍ എത്തിയാല്‍ ഒരു സിനിമാറ്റിക്ക് വ്ളോഗാണ് ഇവരുടെ മനസിലെ ഐഡിയ.  അതിനുള്ള സാധ്യതകളാണ് ഉടന്‍ ഉദ്ദേശിക്കുന്ന യൂറോപ്യന്‍ ടൂറിന് അപ്പുറം ട്രിപ്പ് കപ്പിള്‍സ് ലക്ഷ്യമിടുന്നത്.

Story Of Trip Couples

Follow Us:
Download App:
  • android
  • ios