തേഡ് പാർട്ടി ഇൻഷുറൻസില്ലാതെ ഇനി വാഹങ്ങൾ വിൽക്കാൻ പാടില്ല ഉത്തരവ് സുപ്രീം കോടതിയുടേത് ഇരുചക്ര വാഹങ്ങൾക്ക് മൂന്ന് വര്‍ഷത്തെ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം നാലുചക്ര വാഹങ്ങൾക്ക് അഞ്ച് വർഷം

ദില്ലി: തേഡ് പാർട്ടി ഇൻഷുറൻസില്ലാതെ ഇനി വാഹങ്ങൾ വിൽക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഇരുചക്ര വാഹങ്ങൾക്ക് മൂന്ന് വര്‍ഷത്തെ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ് 
നാലുചക്ര വാഹങ്ങൾക്ക് അഞ്ച് വർഷം ഇന്‍ഷൂറന്‍സ് വേണം. 2018 സെപ്തംബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.

നി​​​ല​​​വി​​​ലു​​​ള്ള തേ​​​ഡ് പാ​​​ർ​​​ട്ടി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പു​​​തി​​​യ നി​​​ർ​​​ബ​​​ന്ധി​​​ത പോ​​​ളി​​​സി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ല്​​​കാ​​​നും കോടതി നി​​​ർ​​​ദേ​​​ശി​​​ച്ചു. പുതിയ വാഹനം വാങ്ങുമ്പോൾ ഇപ്പോള്‍ ഒരു വർഷത്തെ ഇൻഷുറൻസാണ് ഉടമയ്ക്ക് ലഭിക്കുക. പിന്നീട് ഓരോ വർഷവും ഇൻഷുറൻസ് പുതുക്കണമെന്നാണ് ചട്ടം. എന്നാൽ ഉടമകൾ ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവം വാഹനാപകടങ്ങളിലെ ഇരകളെ ബാധിക്കുന്നു. വർഷാവർഷം ഇൻഷുറൻസ് പുതുക്കാതെ വരുമ്പോൾ ഇരയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.

18 കോടി വാഹനങ്ങളിൽ 6 കോടിയ്ക്ക് മാത്രമാണ് ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷയുള്ളത് അപകടത്തിൽ പൊതുജനങ്ങൾക്കോ വസ്തുക്കൾക്കോ ഉണ്ടാകുന്ന നഷ്‍ടം നികത്താനാണ് ഇൻഷുറൻസ്. ഏഴര ലക്ഷം രൂപയാണ് തേഡ് പാർട്ടി ഇൻഷുറൻസ് പ്രകാരം ലഭിക്കുന്ന പരമാവധി തുക എന്നാൽ പോളിസിയുടമയുടെ വാഹനത്തിന് ഇത് പ്രകാരം പരിരക്ഷ ലഭിക്കില്ല. 

റോ​​​ഡ് സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണു കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. റോ​​​ഡി​​​ലെ കു​​​ഴി​​​ക​​​ളി​​​ൽ വീ​​​ണു മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യോ​​​ടു കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.